Saturday December 10, 2016
Latest Updates

അയര്‍ലണ്ടിലെ ഡോക്റ്റര്‍മാരില്‍ നൂറുകണക്കിന് സ്വവര്‍ഗരതിക്കാരെന്ന് വരേദ്കര്‍,നോ വോട്ട് ജയിച്ചാല്‍ അവസ്ഥ പരിതാപകരമാകുമെന്ന് മന്ത്രി

അയര്‍ലണ്ടിലെ ഡോക്റ്റര്‍മാരില്‍ നൂറുകണക്കിന് സ്വവര്‍ഗരതിക്കാരെന്ന് വരേദ്കര്‍,നോ വോട്ട് ജയിച്ചാല്‍ അവസ്ഥ പരിതാപകരമാകുമെന്ന് മന്ത്രി

കില്‍ക്കെന്നി :സ്വവര്‍ഗ്ഗ വിവാഹത്തെ അനുകൂലിച്ച് വോട്ടു ചെയ്യാനുള്ള പ്രചാരണവുമായി മന്ത്രി ലിയോ വരേദ്കര്‍ പരസ്യമായി രംഗത്ത്.ഗേയാണെന്ന് സ്വയം പ്രഖ്യാപിച്ച ഇന്ത്യന്‍ വംശജനായ വരേദ്കര്‍ പങ്കെടുക്കുന്ന മിക്ക ഔദ്യോഗിക യോഗങ്ങളിലും മെയില്‍ നടക്കാന്‍ പോകുന്ന ജനഹിതപരിശോധനയെ പറ്റി സംസാരിക്കുന്നുണ്ട്.ഇന്നലെ അയര്‍ലണ്ടിലെ ഡോക്ടര്‍മാരോട് ജനഹിത പരിശോധനയില്‍ യെസ് വോട്ടു ചെയ്യാന്‍ മന്ത്രി ആഹ്വാനം ചെയ്തു.കില്‍കെന്നിയിലെ ഐറിഷ് മെഡിക്കല്‍ അസ്സോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ ആഹ്വാനം.

അയര്‍ലണ്ടിലെ ഡോക്റ്റര്‍മാരില്‍ നൂറുകണക്കിന് പേര്‍ സ്വവര്‍ഗ രതിക്കാരാണെന്ന് മന്ത്രി നിരീക്ഷിച്ചു.’അയര്‍ലണ്ടിലെ 5000 ഡോക്ടര്‍മാരില്‍ നൂറുകണക്കിന് സ്വവര്‍ഗ്ഗരതിക്കാരുണ്ട്. എന്നാല്‍ ജോലി സ്ഥലങ്ങളില്‍ തങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുമോ എന്ന ഭയം മൂലമാണ് പലരും ഇത് പുറത്തു പറയാന്‍ മടിക്കുന്നത്. സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുവാന്‍ ലഭിക്കുന്ന അപൂര്‍വ അവസരമാണ് മെയ് 22നു നടക്കാനിരിക്കുന്ന ഹിത പരിശോധന. അതിനാല്‍ തന്നെ എല്ലാവരും സ്വവര്‍ഗവിവാഹത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തേണ്ടതുണ്ട്. ഹിതപരിശോധന പരാജയപ്പെട്ടാല്‍ രാജ്യത്തെ സ്വവര്‍ഗ്ഗ രതിക്കാരുടെ അവസ്ഥ കൂടുതല്‍ പരിതാപകരമായി തീരും’ ലിയോ വരാട്കര്‍ പറഞ്ഞു. നേരത്തേ വരാട്കര്‍ താന്‍ ഒരു സ്വവര്‍ഗ്ഗ രതിക്കാരനാണെന്ന് തുറന്നു പറഞ്ഞിരുന്നു.

‘കുറേയധികം പേര്‍ മതപരവും, മറ്റു സാമൂഹികവുമായ കാരണങ്ങളാല്‍ പ്രതികൂലമായി വോട്ട് ചെയ്‌തേക്കാം എന്നും, അത് താന്‍ പൂര്‍ണ്ണമായും ബഹുമാനിക്കുന്നു.എന്നാല്‍ ഇവിടെ കൂടിയിരിക്കുന്നവരില്‍ ഏറിയ പങ്കും നിയമത്തെഅനുകൂലിക്കുന്നവരാണെന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. വോട്ടുചെയ്യാന്‍ മെനക്കെടുന്നവരാണ് ജനാധിപത്യത്തില്‍ തീരുമാനം എടുക്കുന്നത്.എ്ന്നാല്‍ ഹിതപരിശോധനകളില്‍ 50 ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ ഒരിക്കലും വോട്ടു ചെയ്യാന്‍ വരാറില്ല. ദയവ് ചെയ്ത് മെയ് 22ന് വോട്ടു ചെയ്യാന്‍ എത്തി ‘യെസ്’ വോട്ട് രേഖപ്പെടുത്തണം’ അദ്ദേഹം ആവശ്യപ്പെട്ടു.

വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ പബ്ലിക് സര്‍വീസ് പേകള്‍ക്ക് നിയന്ത്രണംഏര്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന് വോട്ടു ചെയ്താല്‍ മെഡിക്കല്‍ ഫീല്‍ഡില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച് രാഷ്ട്രീയ വിശദീകരണം നടത്താനും ലിയോ വരേദ്കര്‍ ഡോക്ടര്‍മാരുടെ സമ്മേളന വേദിയെ ഉപയോഗിച്ചു. ആരോഗ്യ സേവനത്തിനും ഐറിഷ് ഡോക്ടര്‍മാര്‍ക്കും അനുകൂലമായ സാഹചര്യമായിരിക്കില്ല ഇത്തരം രാ്ഷ്ട്രീയ കക്ഷികള്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഉണ്ടായിരിക്കുക എന്നും വരേദ്കര്‍മുന്നറിയിപ്പ് നല്‍കി 

Scroll To Top