Tuesday September 25, 2018
Latest Updates

വരദ്കറെ ഇന്ത്യക്കാരനെന്ന് വിളിച്ച് ആക്രോശിച്ച രാഷ്ട്രീയ നേതാവിനെതിരെ പ്രതിഷേധം 

വരദ്കറെ ഇന്ത്യക്കാരനെന്ന് വിളിച്ച് ആക്രോശിച്ച രാഷ്ട്രീയ നേതാവിനെതിരെ പ്രതിഷേധം 

ഡബ്ലിന്‍ :പ്രധാനമന്ത്രി ലിയോ വരദ്കര്‍ ‘ഇന്ത്യക്കാരനെന്ന് ആക്രോശിച്ച ‘മുന്‍ അള്‍സ്റ്റര്‍ യൂണിയന്‍ നേതാവ് ലില്‍ കില്‍ക്ലോണിയുടെ ട്വീറ്റ് വിവാദത്തില്‍.എന്നാല്‍ അത് അധിക്ഷേപമല്ല ആ വാക്കുകള്‍ ഉച്ചരിച്ച് പഠിക്കുകയായിരുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ വിശദീകരണം.

ഇന്നലെ വൈകീട്ടാണ് ഹൗസ് ഓഫ് ലോര്‍ഡ്സ് അംഗമായ ഇദ്ദേഹം ഇന്ത്യന്‍ എന്ന് അധിക്ഷേപത്തോടെ പ്രധാനമന്ത്രി ലിയോ വരദ്കറെ ‘വിശേഷിപ്പിച്ചത്’.ഇത് വംശീയ അധിക്ഷേപമാണെന്നാരോപണമുയര്‍ന്നതോടെ വിവാദം കത്തിപ്പടര്‍ന്നു.ഐക്യ അയര്‍ലണ്ടിനെക്കുറിച്ച് വിദേശകാര്യമന്ത്രി സൈമണ്‍ കോവ്‌നെയുടെ പ്രസ്താവനയെ കുറിച്ചുള്ള പ്രതികരണമെന്ന നിലയിലാണ് കെല്‍ക്യുണിയുടെ ട്വീറ്റ് വന്നത്.

‘സൈമണ്‍ കോവ്നെയാണ് കാര്യങ്ങള്‍ ഇളക്കിവിടുന്നതെന്ന് മുന്‍കാലത്ത് ജോണ്‍ ടെയ്ലര്‍ പറഞ്ഞിരുന്നു.വളരെ അപകടകാരിയായ ഒരു സ്റ്റേറ്റ്മാന്റെ റോളിലാണ് അദ്ദേഹം .എന്നാല്‍ ‘ഇന്ത്യക്കാരന്‍ കുളം തോണ്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്’ ഇതായിരുന്നു വിവാദ ട്വീറ്റ്.

‘എന്റെ ജീവിതകാലത്ത് , എന്റെ രാഷ്ട്രീയ ജീവിതത്തില്‍ സാധിക്കുമെങ്കില്‍, ഒരു ഏകീകൃത അയര്‍ലണ്ട് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.ഇതായിരുന്നു വിദേശകാര്യ മന്ത്രി സൈമണ്‍ കോവ്നെയുടെ പ്രസ്താവന.

സംഭവം വിവാദമായതോടെ ട്വിറ്റ് ‘വംശീയമല്ലെന്നു പറഞ്ഞ് 79 കാരനായ കെല്‍ക്യുണി സ്വയം പ്രതിരോധിക്കാനെത്തി.തീര്‍ച്ചയായും വംശീയതയല്ല, ഇന്ത്യയിലെ കുടുംബപ്പേര് (വരദ്കര്‍ എന്ന സര്‍ നെയിം) എനിക്ക് എളുപ്പം പറയാനാവില്ല.അതിനാലാണ് അങ്ങനെ പ്രയോഗിച്ചതെന്നും കെല്‍ക്യുണി വിശദീകരിച്ചു.

Scroll To Top