Tuesday December 06, 2016
Latest Updates

സവിതയുടെ മരണത്തില്‍ നിന്നും അയര്‍ലണ്ട് പുതിയ പാഠം പഠിക്കണമെന്ന് ലിയോ വരദ്കര്‍ 

സവിതയുടെ മരണത്തില്‍ നിന്നും അയര്‍ലണ്ട് പുതിയ പാഠം പഠിക്കണമെന്ന് ലിയോ വരദ്കര്‍ 

ഡബ്ലിന്‍: ഗര്‍ഭഛിദ്രം നിഷേധിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ യുവതി സവിത ഹാലപ്പനവര്‍ മരിച്ച സംഭവവും പോര്‍ട്ട്‌ലീഷിലെ ആശുപത്രിയിലെ നവജാത ശിശുക്കളുടെ മരണങ്ങളും എച്ച്എസ്ഇയിലെ സുരക്ഷ വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിക്കുന്നതായി ആരോഗ്യമന്ത്രി ലിയോ വരദ്കര്‍. പേഷ്യന്റ്‌സ് സേഫ്റ്റി കോണ്‍ഫ്രണ്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍കാല പിഴവുകളില്‍ നിന്ന് പാഠം പഠിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. 

സവിതയുടെയും മറ്റ് മരണങ്ങള്‍ സംബന്ധിച്ചും പുറത്ത് വന്ന അന്വേഷണ റിപ്പോര്‍ട്ട് എച്ച്എസ്ഇ നേരിടുന്ന വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടുന്നതായും ആരോഗ്യമന്ത്രി പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാട്ടിയ പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എച്ച്എസ്ഇക്ക് നിര്‍ദ്ദേശം നല്‍കിയതായും ആരോഗ്യമന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി എച്ച്എസ്ഇകളില്‍ ഒരു റെഗുലര്‍ റിപ്പോര്‍ട്ടിംഗ് മെക്കാനിസം തുടങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. രോഗികളുടെ സുരക്ഷ എച്ച്എസ്ഇയുടെ നാഷണല്‍ സര്‍വീസ് സര്‍വീസ് പ്ലാനിന്റെ ഭാഗമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 

രോഗികളുടെ സുരക്ഷ സംബന്ധിച്ച് എല്ലാ മാസവും അവലോകന യോഗങ്ങള്‍ ചേരാറുണ്ടെന്നും മന്ത്രി അറിയിച്ചു. നാഷണല്‍ പേഷ്യന്റ് സേഫ്റ്റി സര്‍വൈവലന്‍സ് സിസ്റ്റം രൂപീകരിക്കണമെന്ന് ആരോഗ്യ വകുപ്പിന് മുന്നില്‍ ഒരു നിര്‍ദ്ദേശം സമര്‍പ്പിക്കപ്പെട്ടിരുന്നു. ഇത്തരം നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് ഹിക്വയുമായും എച്ച്എസ്ഇയുമായും കൂടിയാലോചനകള്‍ നടന്നുവരികയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 

Scroll To Top