Friday December 09, 2016
Latest Updates

മന്ത്രി ഡോ.ലിയോ വരേദ്കര്‍ ഡോക്റ്ററായപ്പോള്‍…!

മന്ത്രി ഡോ.ലിയോ വരേദ്കര്‍ ഡോക്റ്ററായപ്പോള്‍…!

ഡബ്ലിന്‍: ആരോഗ്യമന്ത്രി ലിയോ വരെദ്കര്‍ ഒരു ദിവസത്തേയ്ക്ക് ഡോക്ടറായ കാഴ്ചയാണ് ഇന്നലെ അയര്‍ലണ്ട് കണ്ടത്.പ്രൊഫഷന്‍ കൊണ്ട് ഡോക്ടറായ അദ്ദേഹം ഇന്നലെ പകല്‍ മുഴുവന്‍ നാഷണല്‍ ആംബുലന്‍സില്‍ ഡോക്റ്ററുടെ സേവനം ചെയ്തു യാത്ര ചെയ്യുകയായിരുന്നു. 

ഈ മേഖലയുടെ പ്രവര്‍ത്തനം നേരിട്ട് കാണുന്നതിനും നിരീക്ഷിക്കുന്നതിനും വേണ്ടിയാണ് അദ്ദേഹം ആംബുലന്‍സില്‍ ഒരു ദിവസം മുഴുവന്‍ യാത്ര ചെയ്തത്. ആംബുലന്‍സില്‍ നിരവധി രോഗികള്‍ക്ക് മന്ത്രി നേരിട്ട് പരിചരണം നല്‍കി. എമോണ്ട്‌സ് ടൌണ്‍ ഗോള്‍ഫ് ക്ലബ്ബിലായിരുന്നു ആരോഗ്യമന്ത്രി രോഗികള്‍ക്ക് സേവനം നല്‍കിയത്.പബ്ലിസിറ്റിയ്ക്ക് വേണ്ടിയല്ല താനിതൊന്നും ചെയ്യുന്നതെന്ന് മാധ്യമങ്ങളെ ഓര്‍മിപ്പിക്കാനും മന്ത്രി മറന്നില്ല ! 

Scroll To Top