Sunday December 04, 2016
Latest Updates

ലിയോ വരേദ്കറെ ഭരണകക്ഷിയുടെ നേതൃത്വം ഏല്‍പ്പിക്കണമെന്ന് സര്‍വേ ഫലങ്ങള്‍,രാഷ്ട്രീയ മാറ്റം ആസന്നം

ലിയോ വരേദ്കറെ ഭരണകക്ഷിയുടെ നേതൃത്വം ഏല്‍പ്പിക്കണമെന്ന് സര്‍വേ ഫലങ്ങള്‍,രാഷ്ട്രീയ മാറ്റം ആസന്നം

 ഡബ്ലിന്‍ :ആരോഗ്യ മന്ത്രി ലിയോ വരേദ്കറെ ഫിനഗേല്‍ പാര്‍ട്ടിയുടെ നേതാവാക്കണമെന്ന് ജനകീയ സര്‍വേ ഫലങ്ങള്‍,കഴിഞ്ഞ ദിവസം സണ്‍ ഡേ ടൈംസ് നടത്തിയ സര്‍വേയിലാണ് എന്ടാ കെന്നിയ്ക്ക് പകരം വരേദ്കറെ ഫിനഗേല്‍ പാര്‍ട്ടി നേതാവാക്കണമെന്നു 34 % ജനങ്ങള്‍ ആവശ്യപ്പെട്ടത്.

അടുത്ത തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയെ നയിക്കാന്‍ ഏറ്റവും യോഗ്യനായ വ്യക്തിയാണ് വരെദ്കര്‍ എന്നാണ് സണ്‍ ഡേ ടൈംസ് ചോദ്യങ്ങളോട് ജനങ്ങള്‍ പ്രതീകരിച്ചത്.ഇന്ത്യന്‍ വംശജനായ വരെദ്കര്‍ സ്വവര്‍ഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ച ജനുവരി മാസം മുതല്‍ രാജ്യത്ത് പ്രത്യേക ശ്രദ്ധ നേടിയിരുന്നു,സ്വവര്‍ഗ വിവാഹത്തിനനുകൂലമായ ഭരണഘടനാ ഭേദഗതിയുടെ മുഖ്യ ശില്പ്പിയും ഇദ്ദേഹമായിരുന്നു.കഴിഞ്ഞ ഏതാനം വര്‍ഷമായി വരേദ്കറെ പിന്തുണച്ചിരുന്ന ഒരു വിഭാഗം ഇതേ കാരണത്താല്‍ തന്നെ അദ്ദേഹത്തിന് എതിരാവുകയും ചെയ്തു.

എന്നാല്‍ താന്‍ ആരോഗ്യ മേഖ ലയില്‍ നിലനില്ക്കുമെന്നും ഇപ്പോഴുള്ള എന്‍ഡ കെന്നി തന്നെ നേതാവായി തുടരട്ടെ എന്നുമാണ് വരേദ്കര്‍ സര്‍വേ ഫലങ്ങളോട് പ്രതീകരിച്ചത്.

അതേ സമയം അയര്‍ലണ്ടില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ കുറഞ്ഞു വരുന്നതായും സര്‍വേ കണ്ടെത്തി.സ്വതന്ത്രരെയാണ് ജനങ്ങള്‍ കൂടുതല്‍ അനുകൂലിയ്ക്കുന്നത് . അഞ്ചു പോയിന്റില്‍ നിന്ന് 31% വരെ സ്വതന്ത്രര്‍ ഉയര്‍ന്നതായി തിരഞ്ഞെടുപ്പില്‍ പറയുന്നു.

പുതിയതായി രൂപികരിച്ച രാഷ്ട്രീയ മാറ്റങ്ങള്‍ മൂലമാണു സര്‍വെയില്‍ സ്വതന്ത്രരരായി ഗ്രൂപ്പുകളെ കണക്കാക്കപ്പെട്ടത്.കഴിഞ്ഞ ആഴ്ച സോഷ്യല്‍ ഡെമോക്രാറ്റ് രൂപികരിച്ച മൂന്ന് സ്വതന്ത്ര പാര്‍ലമെന്ററി അംഗങ്ങള്‍ കൂട്‌ചേര്‍ന്ന് നേതൃത്വം വഹിക്കും. ലേബര്‍ പാര്‍ട്ടിയില്‍ നിന്നും ഗവര്‍ണമെന്റില്‍ നിന്നും പുറത്തുവന്ന റോയ്‌സിന്‍ ഷോര്‍ട്ടാല്‍ ആണു അതിലൊരാള്‍.

ജുണിയര്‍ മിനിസ്റ്റര്‍ ആയിരുന്ന ലുസീണ്ട ക്രെഗ്റ്റണ്‍ രെണുവ അയര്‍ലണ്ട് കൂടുതല്‍ പിന്തുണ നേടിയവരില്‍ ഉള്‍പ്പെടുന്നു. 
ഒരു വര്‍ഷത്തിനുള്ളില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ സോഷ്യല്‍ ഡെമോക്രാറ്റ്‌സിലെയും രെണുവയിലെയും സ്ഥാനാര്‍ഥികളെ എല്ലാ നിയോജക മണ്ഡലങ്ങളിലും മല്‍സര്‍പ്പിക്കുമെന്ന് വാര്‍ത്ത പുറത്തുവിട്ടിട്ടുണ്ട്.ഫിയനാ ഫാള്‍ പാര്‍ട്ടിയുടെ സഖ്യ പിന്തുണ ഇവര്‍ക്ക് ലഭിച്ചാല്‍ അയര്‍ലണ്ടിന്റെ നിലവിലുള്ള രാഷ്ട്രീയ ചിത്രം മാറി മറിയും 

Scroll To Top