Wednesday September 20, 2017
Latest Updates

ലിയോ വരദ്കര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അഭിനന്ദനം,ഇന്ത്യയിലേയ്ക്ക് ക്ഷണം…

ലിയോ വരദ്കര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അഭിനന്ദനം,ഇന്ത്യയിലേയ്ക്ക് ക്ഷണം…

ഫോട്ടോ:2015 ല്‍ ഡബ്ലിനിലെത്തിയ നരേന്ദ്രമോദിയെ ലിയോ വരദ്കര്‍ ഐറിഷ് സര്‍ക്കാരിന് വേണ്ടി സ്വീകരിക്കുന്നു

ഡബ്ലിന്‍ :പ്രധാനമന്ത്രി ലിയോ വരദ്കര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അഭിനന്ദനം.ഫോണില്‍ വിളിച്ചായിരുന്നു മോഡി തന്റെയും രാജ്യത്തിന്റെയും പിന്തുണയും ആഹ്ലാദവും ലിയോവരദ്കറുമായി പങ്കുവെച്ചത്.ഐതിഹാസിക വിജയത്തില്‍ അഭിനന്ദിച്ച മോഡി അയര്‍ലണ്ട്- ഇന്ത്യന്‍ കൂട്ടുകെട്ടിന് എല്ലാ നന്മയും നേര്‍ന്നു.ബുധനാഴ്ചയാണ് പ്രധാനമന്ത്രിയായി ലിയോ വരദ്കര്‍ ചുമതലയേറ്റത്.വരദ്കറുടെ അച്ഛന്‍ ഡോ.അശോക് കുമാര്‍ മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലെ വരാട് ഗ്രാമവാസിയാണ്. അയര്‍ലണ്ടില്‍ നഴ്സായ മിറിയത്തെ വിവാഹം ചെയ്ത ശേഷം അവിടെ പൗരത്വം സ്വീകരിക്കുകയായിരുന്നു ഇദ്ദേഹം.ഐറിഷ് പ്രധാനമന്ത്രിയെ ഔദ്യോഗിക സന്ദര്‍ശനത്തിനായി മോഡി ഇന്ത്യയിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തു.

ഇന്ത്യയിലേക്കുള്ള അയര്‍ലണ്ട് പ്രധാനമന്ത്രിയുടെ ഔദ്യോഗിക സന്ദര്‍ശനം എന്നുണ്ടാകുമെന്ന് ഉറ്റുനോക്കിയിരിക്കുകയാണ് അവിടുത്തെ ബന്ധുജന സമൂഹമെന്ന് മുംബൈയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.ലിയോ വരദ്കറുടെ തിരഞ്ഞെടുപ്പ് ലോകത്തിന് വലിയ വാര്‍ത്തയായിരുന്നല്ലോ, ഇനി എന്നാണ് ലിയോ ഇങ്ങോട്ടേക്ക് ഔദ്യോഗിക വേഷത്തിലെത്തുകയെന്നാണ് ഞങ്ങള്‍ക്കറിയേണ്ടത്.-ഇവിടുത്തെ ബന്ധുക്കള്‍ പറഞ്ഞു.

ലിയോ വരദ്കറെ തിരഞ്ഞെടുത്ത അയര്‍ലണ്ടിന്റെ ജനാധിപത്യബോധം അത്ഭുതപ്പെടുത്തുന്നതാണെന്ന് കസിന്‍ ശുഭദ വരദ്കര്‍ പറഞ്ഞു. വരദ്കറുടെ കുടുംബവീട് ബോറിവലിയിലാണ്.ഞങ്ങളുടെ മുംബൈയിലെ വീട്ടില്‍ വരദ്കര്‍ ഒരുപാടുതവണ താമസിച്ചിട്ടുണ്ട്.അവന്റെ അച്ഛനും അമ്മയ്ക്കും ഇന്ത്യയെ വലിയ ഇഷ്ടമാണ്.അയര്‍ലണ്ടിന്റെ യാഥാസ്ഥിതിക മനസ്സ് മാറ്റത്തിന്റെ പാതയിലാണെന്ന സൂചനയാണ് ലിയോയുടെ വിജയം-ശുഭദ പറഞ്ഞു.

ജീവിത്തതില്‍ വലിയവെല്ലുവിളികളെ ഒറ്റക്ക് നേരിടേണ്ടി വന്നിട്ടുണ്ട് ലിയോയ്ക്ക്. ഇപ്പോഴും ബ്രക്സിറ്റുള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. ഒരു നേതാവ് എന്ന നിലയില്‍ ഇക്കാര്യത്തിലെല്ലാം ശക്തമായ നിലപാടുള്ളയാളാണ് ലിയോ.ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ 2015ല്‍ മന്ത്രിയായിരുന്ന വരദ്കര്‍ കണ്ടിട്ടുണ്ട്.എന്നാല്‍ ഞങ്ങള്‍ക്കറിയേണ്ടത് ഇവിടുത്തെ പ്രധാനമന്ത്രിയെ കാണാന്‍ ഞങ്ങളുടെ ലിയോ എത്തുന്നതെന്നാണ് എന്നതാണ്.മുമ്പ് മോഡി അയര്‍ലണ്ട് സന്ദര്‍ശിച്ചപ്പോള്‍ സ്വീകരിക്കാനെത്തിയത് ലിയോ വരദ്കര്‍ ആയിരുന്നു

Scroll To Top