Tuesday December 06, 2016
Latest Updates

ലിയോ വരേദ്കര്‍ ചീത്തവിളി തുടരുന്നു, ഇത്തവണ ഫിഡല്‍ കാസ്ട്രോയ്ക്കെതിരെ

ലിയോ വരേദ്കര്‍ ചീത്തവിളി തുടരുന്നു, ഇത്തവണ ഫിഡല്‍ കാസ്ട്രോയ്ക്കെതിരെ

ഡബ്ലിന്‍:കഴിഞ്ഞ ആഴ്ച അന്തരിച്ച ക്യൂബന്‍ വിപ്ലവ നേതാവ് ഫിഡല്‍ കാസ്ട്രോയ്ക്കെതിരായ പരാമര്‍ശവുമായി ഐറിഷ് സോഷ്യല്‍ പ്രൊട്ടക്ഷന്‍ മിനിസ്റ്റര്‍ ലിയോ വരേദ്കര്‍. തെരഞ്ഞെടുപ്പിലൂടെയല്ലാതെ അധികാരത്തില്‍ വന്ന ഏകാധിപതി എന്ന് കാസ്ട്രോയെ വിശേഷിപ്പിച്ച വരേദ്കര്‍, അദ്ദേഹത്തിന് ക്യൂബയിലെ ആരും ഒരിക്കലും വോട്ട് ചെയ്തിരുന്നില്ലെന്നും പറഞ്ഞു. എതിരാളികളെ തുറുങ്കിലടയ്ക്കുകയായിരുന്നു കാസ്ട്രോ ചെയ്തിരുന്നതെന്നും വരേദ്കര്‍ പറഞ്ഞു.

‘ലോകനേതാക്കളിലെ അതികായന്‍’ എന്ന് കാസ്ട്രോയെ കഴിഞ്ഞ ദിവസം ഐറിഷ് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. ഇതിനിടെയാണ് വരേദ്കര്‍ പുതിയ വിവാദപരാമര്‍ശം നടത്തിയിരിക്കുന്നത്. പ്രസിഡന്റിനെക്കാള്‍ ഭേദപ്പെട്ട നിലപാടാണ് തന്റേതെന്നും വരേദ്കര്‍ മാധ്യമപര്‍ത്തകരോട് ഡബ്ലിനില്‍ പറഞ്ഞു.

അമേരിക്കന്‍ കയ്യേറ്റത്തിനെതിരെ കാസ്ട്രോ നിലപാടെടുത്തതായും, ക്യൂബയിലെ വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ കാര്യമായ മാറ്റം സൃഷ്ടിച്ചുവെന്നും വരേദ്കര്‍ പറഞ്ഞു. ശേഷമായിരുന്നു വരേദ്കറുടെ വിവാദ പരാമര്‍ശം.

Scroll To Top