Friday December 09, 2016
Latest Updates

ഡബ്ലിന്‍ യാക്കോബായ സുറിയാനി പള്ളിയില്‍ നോമ്പ് കാല ധ്യാനം മാര്‍ച്ച് 21, 22 തീയതികളില്‍

ഡബ്ലിന്‍ യാക്കോബായ സുറിയാനി പള്ളിയില്‍ നോമ്പ് കാല ധ്യാനം മാര്‍ച്ച് 21, 22 തീയതികളില്‍

ഡബ്ലിന്‍. ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നോമ്പ് കാല ധ്യാനയോഗം മാര്‍ച്ച് മാസം 21, 22 തീയതികളില്‍ നടത്തപ്പെടുന്നു. ധ്യാന യോഗത്തിന്, മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി ചരിത്ര വിഭാഗം അധ്യാപകനായ ഫാ. ഡോ. പ്രിന്‍സ് പൗലോസ് മണ്ണത്തൂര്‍ നേത്യത്വം നല്കും.

ഇരുപത്തിയൊന്നാം തീയതി ശനിയാഴ്ച്ച രാവിലെ 10.30 നാണ് നോമ്പ് കാല ധ്യാനയോഗം ആരംഭിക്കുന്നത്. ധ്യാന യോഗത്തെ തുടര്‍ന്ന് കുമ്പസ്സാരിക്കുവാനുള്ള അവസരമുണ്ടായിരിക്കുമെന്ന് പള്ളിയില്‍ നിന്നും പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ 
അറിയിച്ചു. 

ഞായറാഴ്ച്ച ധ്യാന യോഗത്തിന്റെ സമാപനവും വി. കുര്‍ബ്ബാനയും നടത്തപ്പെടും. ഞായറാഴ്ച്ച വി. കുര്‍ബ്ബാനയില്‍ റവ. ഫാ. പ്രിന്‍സ് പൗലോസ് മണ്ണത്തൂര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുന്നതായിരിക്കും.

സ്മിത്ത്ഫീല്‍ഡിലുള്ള സെന്റ് ഗ്രീഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ചാണ് ധ്യാന യോഗം നടക്കുന്നതെന്ന് ഇടവക ഭാരവാഹികള്‍ അറിയിച്ചു.

Scroll To Top