മനുഷ്യാ നീ പൊടിയാകുന്നു….

ആറാം നൂറ്റാണ്ടോടുകൂടി ഫ്രാന്‍സില്‍ ആരംഭിച്ച് പിന്നീട് വ്യാപിച്ച് ഉദയം പേരൂര്‍ സിനഹദോസോടുകൂടി മലബാര്‍ സഭയിലും നടപ്പാക്കപ്പെട്ട ഒന്നാണ് `കുരിശുവരപ്പെരുന്നാള്‍` എന്നറിയപ്പെടുന്ന വിദ്രാതി(വിഭൂതി). പാശ്ചാത്യ സഭയില്‍ വലിയനോമ്പാരംഭത്തില് നടത്തപ്പെട്ടിരുന്ന ഒരു കര്മ്മമാണിത്.
ആശീര്‍വ്വദിക്കപ്പെട്ട ചാരം (തലേവര്‍ഷത്തെ ഓശാന ഞായറാഴ്ച ആശീര്‍വദിച്ച കുരുത്തോലയില്‍ നിന്നുള്ള ചാരം) ശിരസ്സില്‍ പൂശിക്കൊണ്ട് ചാരംപൂശി ചാക്കുടുത്ത് അനുതാപത്തിന്റെയും മാനന്താന്തരത്തിന്റെയും ചൈതന്യം പുലര്‍ത്തിയ നിനിവേക്കാരെപ്പോലെ സഭയും നോമ്പിലേക്ക് പ്രവേശിക്കുന്നു. ആകയാല്‍ ഇതൊരു അനുതാപശുശ്രൂഷയാണ്.
ഡയക്ളിഷ്യന്‍ ചക്രവര്‍ത്തിയുടെ കാലത്ത് (AD 245-313) നടന്ന മതപീഡനത്തില്‍ വിശ്വാസം ത്യജിച്ചവര്‍ തിരികെ എത്തിയപ്പോള്‍ മൂന്നുവര്‍ഷം വരെ പരസ്യപ്രായശ്ചിത്തം ചെയ്യേണ്ടിയിരുന്നു. അതിന്റെ അവസാനം അനുരഞ്ജിതരാകുന്നതിനുമുമ്പ് 40 ദിവസം ഉപവാസത്തിലും പ്രാര്‍ത്ഥനയിലും ചിലവഴിച്ചിരുന്നു. ഇക്കാലത്ത് സ്വയം ശിക്ഷയായി ചാക്കുധരിക്കുകയും ചാരം പൂശുകയും ചെയ്യുക പതിവായിരുന്നു.ഇവര്‍ക്ക് സഭ പെസഹാ വ്യഴാഴ്ച പാപമോചനം കൊടുത്തിരുന്നു.പില്ക്കാലത്ത് എല്ലാ വിശ്വാസികളും പാപം ഏറ്റുപറഞ്ഞശേഷം ചാരം പുശുക പതിവായി.
അമ്പതുനോമ്പ് `ഉപവാസവും പ്രാര്‍ത്ഥനയും അനുതാപവും വഴി പിതാവിനെയും പുത്രനെയും അവിടുത്തെ പരിശുദ്ധാത്മാവിനെയും സ്വജീവിതത്തിലൂടെ പ്രസാദിപ്പിക്കുന്നതിനുള്ള`കാലഘട്ടമാണ്.ചെയ്തുപോയതെറ്റുകള് അനുതാപത്തിന്റെ കണ്ണുനീരില്‍ കഴുകി ശുദ്ധരാക്കപ്പെടുവാന് ശ്രമിക്കുന്നു. ഈ അനുതാപം ഉടലെടുക്കുന്നതാകട്ടെ ഉപവാസത്തിലൂടെയാണ്. ഉപവാസം എന്നാല്‍ കൂടെ വസിക്കുക എന്നാണര്‍ത്ഥം.തിരികെ വരുവാന്‍ ആഗ്രഹിക്കുന്നവര്‍ ലോകത്തോടും ലോകബന്ധങ്ങളോടും വിടപറഞ്ഞ് ദൈവ സ്വരം കേള്‍ക്കാന്‍,അവന്റെ കൂടെ വസിക്കുവാന്‍ ആഗ്രഹിക്കുന്നു. അതിനായി അവര്‍ ലൗകികമായതിനെയെല്ലാം വെടിയുന്നു.
കര്‍ത്താവിനോടുകൂടെ വസിക്കുവാന്‍ പ്രാര്‍ത്ഥനയില്‍ കൂടുതല്‍ സമയം കണ്ടെത്തുന്നു.കത്തുന്ന മുള്‍പടര്‍പ്പില്‍ മോശക്കു പ്രത്യക്ഷപ്പെടുകയും അഗ്നിനാവായ് അപ്പസ്തോലന്മാരുടെമേല് ആവസിക്കുകയും ചെയ്ത ലോകത്തിന്റെ പ്രകാശമായി പ്രശോഭിക്കുന്ന കര്ത്താവിനോടുകൂടിയിരിക്കുന്നവര് പ്രകാശമേറ്റു വാങ്ങും. ഈ ചൂടില്‍ അവനിലെ പാപത്തിന്റെ വിലകെട്ട ലോഹമെല്ലാം ഉരുകിയില്ലാതാവുകയും അവനിലെ ആദിമ പരിശുദ്ധി വീണ്ടും ലഭിക്കുകയും (ഏശ 1/25) ചെയ്യുന്നു.
അനുതാപശുശ്രൂഷയും അവിടെ നടത്തപ്പെടുന്ന ഭസ്മം പൂശലും ഇതാണ് നമ്മില്‍ വരുത്തേണ്ട പരിവര്‍ത്തനം. ശിരസ്സില്‍ പൂശുന്ന ചാരം അഗ്നിയാല്‍ കുരുത്തോല എറിഞ്ഞ് ഉണ്ടായതുപോലെ ദൈവസ്നേഹാഗ്നിയില്‍ സ്വയം ആകര്‍ഷിതരായി അവിടുത്തോടൊപ്പമായിരിക്കുന്ന ഉപവാസത്തിലേക്കും നമ്മെ നയിക്കുന്നതിന് പ്രേരമാകണം ഈ ആചരണങ്ങ