Monday September 25, 2017
Latest Updates

പുതിയ മോഡല്‍ യോഗ 300 ലെനോവോ പുറത്തിറക്കി

പുതിയ മോഡല്‍ യോഗ 300 ലെനോവോ പുറത്തിറക്കി

ആവശ്യാനുസരണം കമ്പ്യൂട്ടറായും, ലാപ്‌ടോപ്പായും ഉപയോഗിക്കാനാവുന്ന കണ്‍വേര്‍ട്ടബിള്‍ ലാപ്‌ടോപ്പ് രംഗത്തെ പ്രമുഖരായ ലെനോവോ തങ്ങളുടെ ഏറ്റവും പുതിയമോഡലായ യോഗ 300 അവതരിപ്പിച്ചു. വിന്‍ഡോസ് 8.1 ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് പുതിയ ലാപ്‌ടോപ്പ് പ്രവര്‍ത്തിക്കുക.

360 ഡിഗ്രി തിരിക്കാന്‍ കഴിയുന്ന സ്‌ക്രീനാണ് ഈ കണ്‍വേര്‍ട്ടബിള്‍ ലാപ്‌ടോപ്പിലുള്ളത്. 11.6 ഇഞ്ച് (720 1280 പിക്‌സല്‍സ്) എച്ഡി എല്‍ഇഡി ടച്ച് സ്‌ക്രീന്‍, 500 ജിബി ഇന്റേണല്‍ മെമ്മറി, തുടങ്ങിയവയാണ് സവിശേഷതകള്‍. 2.66 ഗിഗാ ഹെട്‌സ് ശേഷിയുള്ള 64 ബിറ്റ് ഇന്റല്‍ പെന്റിയം എന്‍ 3540 പ്രോസസര്‍ ഉള്ള യോഗ 300ന് നാല് ജിബിയാണ് റാം കപ്പാസിറ്റി.

കണക്റ്റിവിറ്റിക്കായി വൈഫി, ബ്‌ളൂടൂത്ത്, യുഎസ്ബി 2.0, യുഎസ്ബി 3.0, എച് ഡി എം ഐ എന്നിവയും കമ്പനി ലഭ്യമാക്കിയിരിക്കുന്നു. എട്ട് മണിക്കൂറാണ് ബാറ്ററി ലൈഫ്. സിഡി പ്‌ളെയര്‍ ല്ലഭ്യമല്ല. വെളുത്ത നിറത്തില്‍ വരുന്ന യോഗ 300ന് 30,490 രൂപയാണ് വില.

 

Scroll To Top