Sunday December 04, 2016
Latest Updates

വിമാനത്തില്‍ യാത്ര ചെയ്യവേ ബഹളം വെച്ചാല്‍ ഇങ്ങനെയിരിക്കും !

വിമാനത്തില്‍ യാത്ര ചെയ്യവേ ബഹളം വെച്ചാല്‍ ഇങ്ങനെയിരിക്കും !

വിമാന യാത്രയില്‍ പൊതുവെ ബഹളങ്ങള്‍ കുറവാണ്.പക്ഷെ ബഹളമുണ്ടായാല്‍ അതൊരു ഇന്റര്‍നാഷണല്‍ വാര്‍ത്ത തന്നെയാവും!.അമേരിക്കയില്‍ ഇങ്ങനെ ബഹളം വെച്ച യാത്രക്കാരന്റെ ശല്യം സഹിക്കവയ്യാതെ ഒരു വിമാനം തന്നെ അടിയന്തരമായി നിലത്തിറക്കേണ്ടി വന്നു!.

വിമാനത്തില്‍ യാത്ര ചെയ്യവെ മുന്നിലരിക്കുന്നയാള്‍ സീറ്റ് പുറകോട്ട് ചായിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു അറുപതു വയസുകാരനായ യാത്രക്കാരന്‍ ബഹളം വെച്ചത്. മയാമിയില്‍നിന്ന് പാരിസിലേക്ക് പോകുകയായിരന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ഓഗസ്റ്റ് 27നായിരുന്നു സംഭവം.പാരിസില്‍നിന്നുള്ള എഡ്‌മൊണ്ട് അലക്‌സാന്‍ഡ്രെ തനിക്ക് കാലുവെയ്ക്കാന്‍ ഇടമില്ലെന്ന് പറഞ്ഞാണ് ഒച്ചപ്പാടുണ്ടാക്കിയത്.

ക്രൂവിലുള്ള ആളുകള്‍ ഇയാളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവരെ കൈയ്ക്ക് പിടിച്ചു വലിക്കുകയും കൂടുതല്‍ ബഹളം വെയ്ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. ബോസ്റ്റണിലെ ലോഗന്‍ വിമാനത്താവളത്തിലായിരുന്നു വിമാനം ഇറക്കിയത്.തുടര്‍ന്ന് അലക്‌സാണ്ടറില്ലൊതെ നാലു മണിക്കൂറുകള്‍ക്ക് ശേഷം വിമാനം യാത്ര തുടര്‍ന്നു.

വിമാനത്തിനുള്ളില്‍ ബഹളം വെച്ചയാള്‍ക്ക് യുഎസിലെ ബോസ്റ്റണ്‍ കോടതി 6303 ഡോളര്‍ പിഴ വിധിച്ചു. ലെഗ്‌റൂം വാര്‍ എന്നാണ് അലക്‌സാണ്ടറുടെ ബഹളത്തിന് അമേരിക്കന്‍ മാധ്യമങ്ങള്‍ ഇതിന് പേരിട്ടിരിക്കുന്നത്.

Scroll To Top