Wednesday December 07, 2016
Latest Updates

അയര്‍ലണ്ടിലെ മോര്‍ട്ട് ഗേജ് കുടിശികക്കാര്‍ ഇനി വഴിയാധാരമാവില്ല:സംരക്ഷണ പദ്ധതിയുമായി സര്‍ക്കാര്‍ 

അയര്‍ലണ്ടിലെ മോര്‍ട്ട് ഗേജ് കുടിശികക്കാര്‍ ഇനി വഴിയാധാരമാവില്ല:സംരക്ഷണ പദ്ധതിയുമായി സര്‍ക്കാര്‍ 

ഡബ്ലിന്‍:മോര്‍ട്ട് ഗേജ് എടുത്തശേഷം തിരിച്ചടവിന് ശേഷിയില്ലാതെ പ്രതിസന്ധിയിലാവുന്നവര്‍ക്ക് നിയമ സഹായം നല്കി അവരുടെ വീട് നഷ്ടപെട്ടു പോകാനുള്ള സാധ്യത ഇല്ലാതാക്കാനുള്ള പുതിയ പദ്ധതിയ്ക്ക് സര്‍ക്കാര്‍ രൂപം നല്‍കി.

കടബാധ്യതകള്‍ ഏറെയുള്ളവരെ സഹായിക്കാനായി പ്രവര്‍ത്തിക്കുന്ന ഐറിഷ് സര്‍ക്കാര്‍ ഏജന്‍സിയായ മണി അഡ്വൈസ് ആന്‍ഡ് ബജറ്ററി സര്‍വീസസ്(mabs)നേതൃത്വമെടുത്ത് നടപ്പാക്കുന്ന പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് മോര്‍ട്ട്‌ഗേജ് കുടിശിക എത്രയുണ്ടെങ്കിലും അവരുടെ ഭവനം കൈവിട്ടു പോകാതിരിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.

‘മോര്‍ട്ട്‌ഗേജ് വഴി കടക്കെണിയിലാവുന്നവരെ ഭയപ്പെടുത്തിയും അധിക ചാര്‍ജുകള്‍ ഈടാക്കിയും ഈടു വെച്ചിരിക്കുന്ന വസ്തു കൈവശപ്പെടുത്തുന്നവരുടെ പേരില്‍ നടപടികള്‍ സ്വീകരിക്കുവാന്‍ ഇതേ വരെ അയര്‍ലണ്ടില്‍ നിയമം ഇല്ലായിരുന്നു,ഇപ്പോള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന നിയമം അതിനൊരു പ്രതിവിധിയാവും’.ഫ്രീ ലീഗല്‍ അഡ്വൈസ് സെന്റര്‍ ഡയറക്ടര്‍ നോയലീന്‍ ബ്ലാക്ക് വെല്‍’ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഒരാളുടെ ജീവിതകാലത്ത് ഉണ്ടാക്കുന്ന ഏറ്റവും വലിയ സമ്പാദ്യമാവും അയാളുടെ വീട്.പണവും സ്വാധീനശക്തിയും ഉള്ളവര്‍ അത് നിസാര കാരണങ്ങളുടെ പേരില്‍ കൊള്ളയടിക്കുന്നത് പോലെ കൊണ്ട് പോകുന്നത് തടയുകയാണ് പുതിയ നിയമ സഹായ പദ്ധതിയുടെ ഉദ്ദേശം.

ഇന്‍സോള്‍വെന്‍സി സിസ്റ്റം അയര്‍ലണ്ട്,സിറ്റിസന്‍ ഇന്‌ഫോര്‍മേഷന്‍ സെന്റര്‍,ലീഗല്‍ എയിഡ് ബോര്‍ഡ് എന്നിവയുടെയും കൂടി ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.മന്ത്രി ഫ്രാന്‍സീസ് ഫിത്സ് ജറാള്‍ഡ് കഴിഞ്ഞ ദിവസമാണ് പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Scroll To Top