Monday December 05, 2016
Latest Updates

അയര്‍ലണ്ടിലെ കാറ്ററിംഗ്,റീട്ടൈല്‍ മേഖലകളിലെ ജീവനക്കാര്‍ക്ക് ശമ്പളനിരക്ക് കുറയ്ക്കാനുള്ള ബില്‍ വരുന്നു 

അയര്‍ലണ്ടിലെ കാറ്ററിംഗ്,റീട്ടൈല്‍ മേഖലകളിലെ ജീവനക്കാര്‍ക്ക് ശമ്പളനിരക്ക് കുറയ്ക്കാനുള്ള ബില്‍ വരുന്നു 

ഡബ്ലിന്‍:അയര്‍ലണ്ടിലെ നൂറുകണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന കാറ്ററിംഗ് മേഖലയിലടക്കം ചില സുപ്രധാന ജോലികള്‍ക്ക് ആവശ്യമെങ്കില്‍ നിലവിലുള്ള മിനിമം കൂലി നല്‍കേണ്ടതില്ലെന്ന് വ്യക്തമാക്കി കൊണ്ട് പുതിയ ബില്‍ പാര്‍ലമെന്റില്‍ ഉടന്‍ അവതരിപ്പിക്കും.

കാറ്ററിംഗ്,കൂടാതെ റീട്ടൈല്‍ വ്യാപാരം,കൃഷി,ഹെയര്‍ ഡ്രെസിംഗ് തുടങ്ങി ഏതാനം മേഖലയിലാണ് മിനിമം വേജില്‍ വെട്ടിച്ചുരുക്കല്‍ വരുത്താന്‍ തൊഴിലുടമകള്‍ക്ക് അനുമതി നല്കാന്‍ ഉദ്ദേശിക്കുന്നത്.

ഇതിനു വേണ്ടി കൊണ്ട് വരുന്ന നിയമ ഭേദഗതി അനുസരിച്ച് പട്ടികയില്‍ പെടുത്തിയിരിക്കുന്ന മേഖലകളിലെ ഏതെങ്കിലും സ്ഥാപനം നഷ്ട്ടത്തിലാണെന്ന് ബോധ്യപ്പെടുത്തുകയും അതേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ ശമ്പളം കുറയ്ക്കാന്‍ സമ്മതം നല്കുകയും ചെയ്താല്‍ മിനിമം കൂലി കുറയ്ക്കാം എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ ഈ ഭേദഗതി ഉപയോഗിച്ച് തൊഴിലാളികളെ കൂടുതല്‍ ചൂഷണം ചെയ്യാന്‍ തൊഴില്‍ ഉടമകള്‍ക്ക് അനുമതി നല്കുമെന്നാണ് ഈൗ മേഖലയിലെ ജീവനക്കാര്‍ സൂചിപ്പിക്കുന്നത്.

പ്രതിസന്ധി നേരിടുന്ന ചില മേഖലകളെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് തൊഴില്‍ സഹമന്ത്രി ഡാര കലേരി പറഞ്ഞു.

Scroll To Top