Monday December 05, 2016
Latest Updates

മോദി ലഫ്. ഗവര്‍ണറെ ഉപയോഗിച്ച് പക പോക്കുന്നുവെന്ന് കേജ്രിവാള്‍;’താന്‍ രാഹുല്‍ ഗാന്ധിയല്ലെന്ന് ഓര്‍ക്കണം’

മോദി ലഫ്. ഗവര്‍ണറെ ഉപയോഗിച്ച് പക പോക്കുന്നുവെന്ന് കേജ്രിവാള്‍;’താന്‍ രാഹുല്‍ ഗാന്ധിയല്ലെന്ന്  ഓര്‍ക്കണം’

കേന്ദ്രസര്‍ക്കാരിനും ലെഫ്. ഗവര്‍ണര്‍ നജീബ് ജംഗിനും എതിരെ ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്ത്. ലെഫ്. ഗവര്‍ണര്‍ നജീബ് ജംഗ് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഏജന്റായാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് കെജ്രിവാള്‍ ആരോപിച്ചത്. ഡല്‍ഹി തിരഞ്ഞെടുപ്പിന്റെ പരാജയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികാരം ചെയ്യുകയാണെന്നും കെജ്രിവാള്‍ ആരോപിച്ചു. ജംഗ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതി ബിജെപി ആസ്ഥാനത്തേക്ക് മാറ്റിയിരിക്കുകയാണെന്നും കെജ്രിവാള്‍ പരിഹസിക്കുന്നു.

ഡല്‍ഹിയിലെ ജനങ്ങള്‍ ഞങ്ങളെ ഭരണം ഏല്‍പ്പിക്കുവാനായി വോട്ട് ചെയ്തു. രാജ്യം പിന്തുണച്ചത് മോദിയെയും. അതിനാല്‍ ഡല്‍ഹിയില്‍ സ്വസ്ഥമായി ഭരണം നടത്താന്‍ ഞങ്ങളെ അനുവദിക്കുക. നിങ്ങള്‍ രാജ്യത്തിന്റെ ഭരണകാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുക. ലെഫ്. ഗവര്‍ണറെ ഉപയോഗിച്ച് ഞങ്ങള്‍ക്ക് പ്രശ്‌നമുണ്ടാക്കരുത്. ഇത് നല്ല ഭരണാധികാരിക്ക് ചേര്‍ന്ന പ്രവര്‍ത്തിയല്ല. ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് പരാജയപ്പെട്ടതിന് ജനങ്ങളോട് പ്രതികാരം ചെയ്യുന്നത് ശരിയല്ലെന്നും കെജ്രിവാള്‍ പറയുന്നു.

താന്‍ രാഹുല്‍ ഗാന്ധിയല്ലെന്ന കാര്യം മോദി മനസിലാക്കണമെന്നും കെജ്രിവാല്‍ പറഞ്ഞു. ഡല്‍ഹി തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ബിജെപി സുരക്ഷിതമല്ലാത്ത രാഷ്ട്രീയാവസ്ഥ അനുഭവിക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും എന്‍ഡി ടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ കെജ്രിവാള്‍ ആരോപിക്കുന്നു.

 

Scroll To Top