Sunday December 04, 2016
Latest Updates

ലീവിംഗ് സെര്‍റ്റ് ഗ്രേഡിംഗില്‍ സുപ്രധാന മാറ്റവുമായി വിദ്യാഭ്യാസ വകുപ്പ്

ലീവിംഗ് സെര്‍റ്റ് ഗ്രേഡിംഗില്‍ സുപ്രധാന മാറ്റവുമായി വിദ്യാഭ്യാസ വകുപ്പ്

ഡബ്ലിന്‍:ലിവിങ്ങ് സെര്‍ട്ട് ഗ്രേഡിങ്ങില്‍ സുപ്രധാന പരിഷ്‌കരണവുമായി വിദ്യഭ്യാസ വകുപ്പ്. എ, ബി, സി എന്നിങ്ങനെ നിലവിലുള്ള റാങ്കുകള്‍ക്കു പകരം 1,2,3 എന്നിങ്ങനെയായിരിക്കും ഇനി മുതല്‍ ഗ്രേഡുകള്‍.

യൂണിവേഴ്‌സിറ്റികളും, ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി വികസിപ്പിച്ചെടുത്ത പദ്ധതി അക്കാദമിക് കൌണ്‍സിലിന്റെ പരിഗണനയിലണ്. ഈ സെപ്റ്റംബറോടെ തന്നെ പദ്ധതി നിലവില്‍ വരും.living ce

നിലവിലുള്ള പതിനാല് ഗ്രേഡുകള്‍ എട്ടു ഗ്രേഡുകള്‍ വീതമടങ്ങുന്ന രണ്ടു വ്യത്യസ്ഥ ഗ്രൂപ്പുകള്‍ വീതമായി തരം തിരിക്കപ്പെടും. ഓര്‍ഡിനറി ലെവലില്‍ ഒ1 മുതല്‍ ഒ8 വരേയും, ഹയര്‍ ലെവലില്‍ എച്1 മുതല്‍ എച്8 വരെയും. ഇങ്ങനെയായിരിക്കും പുതിയ ഗ്രേഡുകള്‍. സെപ്റ്റംബറില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന അഞ്ചാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ മുതല്‍ പദ്ധതി നടപ്പാക്കി തുടങ്ങും.

നിലവിലുള്ള പതിനാല് ഗ്രേഡ് സിസ്റ്റത്തെ അപേക്ഷിച്ച് പുതിയ സംവിധാനം കുട്ടികളില്‍ കൂടുതല്‍ മത്സര ബോധം വളര്‍ത്തി, അവരുടെ പ്രകടനം
മെച്ചപ്പെട്ടതാക്കാന്‍ സഹായിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ജാന്‍ ഓ സുള്ളിവാന്‍ അഭിപ്രായപ്പെട്ടു.

Scroll To Top