Friday December 09, 2016
Latest Updates

പത്തു യൂറോയ്ക്ക് കുടുംബവുമായി ഡബ്ലിന്‍ കറങ്ങാം!

പത്തു യൂറോയ്ക്ക് കുടുംബവുമായി ഡബ്ലിന്‍ കറങ്ങാം!

നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (എന്‍.ടി.എ) പുതിയതായി അവതരിപ്പിച്ച 10 യൂറോയുടെ ലീപ് കാര്‍ഡുമായി ഒരു കുടുംബത്തിന് ഡബ്ലിന്‍ നഗരം മൊത്തം ചുറ്റിയടിക്കാം! 24 മണിക്കൂര്‍ വരെ ഉപയോഗിക്കാവുന്ന കാര്‍ഡില്‍,ഒരു കുടുംബത്തിലെ ആറു വരെ അംഗങ്ങളെ വരെ കൂടെ കൊണ്ടുപോകാം.1916 റൈസിങ്ങിന്റെ സ്മരണയായാണ് കാര്‍ഡ് അവതരിപ്പിച്ചിരിക്കുന്നതെന്ന് എന്‍.ടി.എ പറഞ്ഞു.

10 യൂറോയുടെ കാര്‍ഡില്‍ രണ്ട് മുതിര്‍ന്നവര്‍ക്കും 18 വയസ്സിന് താഴെയുള്ള നാലു വരെ കുട്ടികള്‍ക്കുമാണ് സഞ്ചരിക്കാന്‍ കഴിയുക.ഗ്രേറ്റര്‍ ഡബ്ലിന്‍ ഏരിയയിലും പരിസരത്തുമായി ഡബ്ലിന്‍ ബസ്, ലുവാസ്, ബസ് എറാന്‍,ഡാര്‍ട്ട്,കമ്മ്യൂട്ടര്‍ റെയില്‍ സര്‍വീസ് എന്നിവയില്‍ 24 മണിക്കൂര്‍ കറങ്ങാം.

ലുവാസില്‍ മാത്രം ഒരാള്‍ക്ക് 1.90 യൂറോയും,കുട്ടിക്ക് യൂറോയും ടിക്കറ്റ് ചാര്‍ജ്ജ് ഉണ്ടെിരിക്കെ കാര്‍ഡ് ഉപയോഗിക്കുന്നത് വലിയ ലാഭമാണ് നല്‍കുക. കൂടാതെ ഒരു ദിവസത്തെ യാത്രയ്ക്കായി ബസില്‍ ഒരു കുടുംബത്തിന് നല്‍കേണ്ടി വരുത് 14 യൂറോയാണ്. ട്രെയിനിലാകെ 20 യൂറോയും.ഇതെല്ലാം വെറും 10 യൂറോയുടെ ലീപ് കാര്‍ഡില്‍ ലഭിക്കുന്ന ഓഫര്‍ നഷ്ടമാക്കണോ?
കൂടുതൽ വിവരങ്ങൾക്ക് …https://about.leapcard.ie/leap-family-card

 

Scroll To Top