Saturday December 03, 2016
Latest Updates

മെലിഞ്ഞ പുരുഷന്മാര്‍ക്ക് ഇണയെ ഗര്‍ഭിണിയാക്കാനുള്ള കഴിവ് കൂടുതലെന്ന് പഠനം

മെലിഞ്ഞ പുരുഷന്മാര്‍ക്ക് ഇണയെ ഗര്‍ഭിണിയാക്കാനുള്ള കഴിവ് കൂടുതലെന്ന് പഠനം

മെലിയുന്നതും കാന്‍സര്‍ മരുന്നുകള്‍ ഉപയോഗിക്കുന്നതും പുരുഷന്മാരില്‍ ബീജത്തിന്റെ എണ്ണം കൂട്ടി പങ്കാളി ഗര്‍ഭം ധരിക്കാനുള്ള സാധ്യത കൂട്ടുമെന്ന് പഠനം. ചെലവു കൂടിയ ഐവിഎഫ് ചികിത്സാ രീതിയേക്കാള്‍ ആശ്വാസകരമായ രീതികളാണ് ഇവ.

ബീജങ്ങളുടെ എണ്ണക്കുറവു മൂലം വലയുന്ന പുരുഷന്മാര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് പഠനം. പൊണ്ണത്തടി കുറക്കുക എന്നത് നിലവില്‍ സ്ത്രീകളിലെ ഗര്‍ഭധാരണ പ്രശ്‌നങ്ങള്‍ ചികിത്സിക്കുമ്പോള്‍ വ്യാപകമായി ഉപയോഗിച്ചു വരുന്ന രീതിയാണ്. എന്നാല്‍ പുരുഷന്മാരില്‍ ഇത്തരത്തിലൊരു പഠനം ആദ്യമായാണ് നടക്കുന്നത്.

ഷെര്‍ബ്രൂക്ക് സര്‍വ്വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് പഠനത്തിനു പിന്നില്‍. ഒരു വര്‍ഷത്തെ പഠന കാലയളവില്‍ ദമ്പതികളില്‍ ഗര്‍ഭധാരണം നടന്നത് പഠനകാലത്ത് ഏറ്റവും ഭാരം കുറക്കാന്‍ കഴിഞ്ഞ പുരുഷന്മാരുടെ പങ്കാളികള്‍ക്കായിരുന്നു. അതേസമയം, സ്ത്രീകളില്‍ സ്തനാര്‍ബുദ ചികിത്സക്ക് ഉപയോഗിക്കുന്ന ഒരു മരുന്നും പുരുഷന്മാരില്‍ ബീജങ്ങളുടെ എണ്ണം കൂട്ടാന്‍ സഹായിക്കുന്നതായി സംഘം കണ്ടെത്തി.

പുരുഷന്മാരില്‍ കൂടിയ അളവിലുള്ള കൊഴുപ്പ് ലൈംഗിക ഹോര്‍മോണുകളുടെ തുലനം തെറ്റിക്കുകയും, ഇത് ക്രമേണ ബീജങ്ങളുടെ എണ്ണം കുറയാന്‍ കാരണമാകുകയും ചെയ്യുന്നു. കാന്‍സര്‍ മരുന്നുകളിലെ ഹോര്‍മോണുകള്‍ ഈ അസുന്തലനത്തെ നിയന്ത്രിച്ച് ബീജങ്ങളുടെ എണ്ണത്തില്‍ വരുന്ന വ്യതിയാനം തടയുന്നു.

 

Scroll To Top