Saturday December 10, 2016
Latest Updates

സര്‍ക്കാറിനെ വീഴ്ത്താന്‍ ലീഗിനെ കൂട്ടുപിടിക്കും; ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ ലീഗ്

സര്‍ക്കാറിനെ വീഴ്ത്താന്‍ ലീഗിനെ കൂട്ടുപിടിക്കും; ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ ലീഗ്

സര്‍ക്കാറിനെ താഴെയിറക്കാന്‍ മുസ്ലിം ലീഗിനെ കൂടെകൂട്ടാന്‍ തയ്യാറാണെന്ന സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്റെ പ്രസ്താവനക്കെതിരെ പരിഹാസവുമായി ലീഗ് രംഗത്ത്. സര്‍ക്കാറിനെ അട്ടിമറിക്കാന്‍ കഴിയാത്തതിലുള്ള നിരാശയാണ് ജയരാജന്റെ പ്രസ്താവനയിലുള്ളതെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.

ജനതാദളിന്റെയും ആര്‍എസ്പിയുടേയും പിന്നാലെ നടന്ന് അവരെ ലഭിക്കാതെ വന്നതോടെ സിപിഎം ലീഗിന്റെ പിന്നാലെ വരികയാണെന്നും മജീദ് പരിഹസിച്ചു. പ്രസ്താവന സിപിഐഎമ്മിന്റെ രാഷ്ട്രീയ പ്രതിസന്ധിയാണ് കാണിക്കുന്നത് ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു. സര്‍ക്കാറിനെതിരായ നീക്കത്തിന് ഒരു ഘട്ടത്തിലും ആര്‍എസ്പി സിപിഐഎമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ കണ്ണൂരിലെ കല്ല്യാശേരിയില്‍ നായനാര്‍ അനുസ്മരണ യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കവേയായിരുന്നു ജയരാജന്റെ അഭിപ്രായപ്രകടനം. സര്‍ക്കാര്‍ നശിച്ചു നാണം കെട്ടിരിക്കുകയാണ്. സര്‍ക്കാരിനെ താഴെയിറക്കാന്‍ ലീഗ് മുന്നോട്ടുവന്നാല്‍ അവരുമായി സഹകരിക്കും. ആര്‍എസ്പിയെക്കാള്‍ നല്ല നിലപാടാണ് മുസ്ലിം ലീഗിന്റേത്. മുന്നണി ഇങ്ങനെ തുടര്‍ന്നാല്‍ ലീഗ് കോണ്‍ഗ്രസിനേക്കാള്‍ നാറുമെന്നും ജയരാജന്‍ പറഞ്ഞു.

Scroll To Top