Friday December 09, 2016
Latest Updates

നേതൃമാറ്റം:താഴെ ഇറക്കാന്‍ ആരും നോക്കേണ്ടെന്ന് പറയാതെ പറഞ്ഞ് ഏന്‍ഡ കെന്നി

നേതൃമാറ്റം:താഴെ ഇറക്കാന്‍ ആരും നോക്കേണ്ടെന്ന് പറയാതെ പറഞ്ഞ് ഏന്‍ഡ കെന്നി

ഡബ്ലിന്‍:ഫിനഗേല്‍ നേതൃസ്ഥാനത്തു നിന്നും തല്‍ക്കാലത്തേയ്ക്ക് തന്നെയിറക്കാന്‍ ആരും പരിശ്രമിക്കേണ്ടെന്ന സൂചനയുമായി ഏന്‍ഡ കെന്നി.തല്ക്കാലം പടിയിറങ്ങാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് പ്രധാനമന്ത്രി എന്‍ഡ കെന്നി പാര്‍ട്ടി യോഗത്തില്‍ വെളിപ്പെടുത്തിയത്.

മാത്രമല്ല അടുത്ത നേതാവ് ആര് എന്ന ചോദ്യത്തിന് മറുപടിയായി, അവര്‍ കഴിവും വ്യക്തിത്വവുമുള്ളവരും ഉത്സാഹികളും ആയിരിക്കണമെന്നും കെന്നി പറഞ്ഞു. ഇതുവഴി തന്നെ താഴെയിറക്കാന്‍ ശ്രമം നടത്തുന്ന എതിരാളികള്‍ക്ക് ചുട്ട മറുപടിയാണ് അദ്ദേഹം നല്കിയിരിക്കുന്നത്.ലിയോ വരേദ്കര്‍ അടക്കമുള്ളവരെ ഉന്നം വെച്ചായിരുന്നു കെന്നിയുടെ പ്രസംഗം

സഹപ്രവര്‍ത്തകരായ മന്ത്രിമാരും, ഫിനഗേല്‍ പ്രവര്‍ത്തകരും അണിനിരന്ന ഫിനഗേലിന്റെ പ്രസിഡന്‍ഷ്യല്‍ ഡിന്നര്‍ ചടങ്ങിലായിരുന്നു ശനിയാഴ്ച രാത്രി കെന്നിയുടെ പരസ്യ പ്രഖ്യാപനം. 2022ലെ സ്വാതന്ത്രത്തിന്റെ നൂറാം വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നത് സംബന്ധിച്ചും കെന്നി പരാമര്‍ശം നടത്തി.

Scroll To Top