Sunday September 23, 2018
Latest Updates

‘വരദ്കറെ കടന്നാക്രമിച്ച് കോവ്നെ, ചുട്ടമറുപടിയുമായി വരദ്കര്‍ നേതൃ മല്‍സരം കനത്ത പോരാട്ടത്തിനു വഴി തുറക്കുന്നു

‘വരദ്കറെ കടന്നാക്രമിച്ച് കോവ്നെ, ചുട്ടമറുപടിയുമായി വരദ്കര്‍ നേതൃ മല്‍സരം കനത്ത പോരാട്ടത്തിനു വഴി തുറക്കുന്നു

ഡബ്ലിന്‍ :ഫിനഗല്‍ നേതൃമല്‍സരം കനത്ത പോരാട്ടത്തിനു വഴി തുറക്കുന്നു. ലിയോ വരദ്കര്‍ ഒരു വര്‍ഷത്തെ തയ്യാറെടുപ്പിന് ശേഷം മുമ്പോട്ട് വെച്ച ആക്ഷന്‍പ്ലാനിനെ കടന്നാക്രമിച്ചാണ് ഹൗസിംഗ് മന്ത്രി സൈമണ്‍ കോവ്നെയുടെ പോരാട്ടം.

നേതൃപോരാട്ടത്തില്‍ പിന്നിലായ കോവ്നെ ഏതുവിധേയനയും പ്രധാനമന്ത്രിയാകാനുള്ള തന്ത്രമാണ് പയറ്റുന്നത്. വരദ്കര്‍ പാര്‍ടിയെ തെരുവുപാതയിലേക്ക് വലിച്ചെറിയുമെന്ന മുന്നറിയിപ്പാണ് കോവ്നെ അണികള്‍ക്ക് നല്‍കുന്നത്.12 മാസം മുമ്പ് തന്നെ ഈ പ്ലാന്‍ ആരംഭിച്ചതായാണ് മനസ്സിലാക്കുന്നതെന്ന് വരദ്കറുടെ ആസൂത്രിതമായ പ്ലാനുകളെക്കുറിച്ച് കോവ്നെ പറഞ്ഞു.

മൂന്നുമാസത്തിനുള്ളില്‍പ്പോലും തയ്യാറെടുപ്പ് നടത്താന്‍ സാധിക്കാതെ വന്നാല്‍ നിങ്ങള്‍ക്ക് ലഭിക്കേണ്ട വോട്ടുകളെ അത് ബാധിച്ചേക്കാമെന്ന് ഈ വിമര്‍ശനത്തിനു മറുപടിയായി വരദ്കര്‍ പറഞ്ഞു.

ഡബ്ലിനിലെ റെഡ് കൗ ഹോട്ടലിലാണ് ഡിബേറ്റ് ക്രമീകരിച്ചിരുന്നത്.പതിനായിരക്കണക്കിന് പേര്‍ ഓണ്‍ലൈനില്‍ നേതാക്കളുടെ ‘പോരാട്ടം’വിലയിരുത്തി.

ഇതിനിടെ സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണത്തിനിടെ ആളുകളില്‍ നിന്നും ചോദ്യശരങ്ങളേല്‍ക്കേണ്ട സ്ഥിതിയുമുണ്ടായി.പ്രത്യേകിച്ചും നാഷണല്‍ മെറ്റേണിറ്റി ആശുപത്രിയുടെ ഉടമസ്ഥതയുടെ കാര്യത്തെക്കുറിച്ചായിരുന്നു പലയിടത്തും ചോദ്യങ്ങള്‍ ഉയര്‍ന്നത്.

‘രണ്ടു വ്യത്യസ്ത മല്‍സരാര്‍ഥികള്‍ തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകളും വ്യത്യസ്തമായ വഴികളുമാണ് വാഗ്ദാനം ചെയ്യുന്നത്.ചില കേന്ദ്രങ്ങളുടെ സഹകരണമാണ് എന്റെ എതിരാളിക്ക് ലഭിച്ചിരിക്കുന്നത്.എന്നാല്‍ എനിക്കുവേണ്ടത് ഈ രാജ്യത്തിന്റെയാകെ സാമീപ്യമാണ്.ഏതാനും ചില കേന്ദ്രങ്ങളെ മാത്രം പിന്തുണയ്ക്കുന്ന നേതൃത്വമാണോ അതോ രാജ്യത്തെയാകെ ഒന്നായി കാണുന്ന നേതൃത്വമാണോ വേണ്ടത് . തീരുമാനം നിങ്ങള്‍ക്കു വിടുന്നു’ പ്രചാരണത്തിനിടെ കോവ്നെ പറഞ്ഞു.

എന്നാല്‍ നേതൃ മല്‍സരത്തെ വഴിതിരിച്ചു വിടാനാണ് കോവ്നെയുടെ ശ്രമമെന്ന് വരദ്കര്‍ പ്രതികരിച്ചു.ഫിനഗേല്‍ തുടരുന്ന ഇടതു വിംഗില്‍ നിന്നും വലതു വിംഗിലേക്ക് മല്‍സരത്തെ ചുവടുമാറ്റാണ് എതിരാളി ശ്രമിക്കുന്നത്.എല്ലാവരേയും പിടിക്കുക എന്ന കോവ്നെ സമീപനം ഈ നിലയിലാണെങ്കില്‍ ആരേയുമല്ല ഞങ്ങള്‍ പ്രതിനിധാനം ചെയ്യുന്നതെന്നു പറയേണ്ടിവരുമെന്ന് വരദ്കര്‍ പരിഹസിച്ചു.

ഇതിനിടെ ഒരു ഡബ്ലിന്‍ ടിഡി കൂടി കോവ്നെയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്തുവന്നു.ഡെക്ലാന്‍ കോസ്റ്റെലോ മുന്നോട്ടുവെച്ച ‘ജസ്റ്റ് സൊസൈറ്റി’ എന്ന കോവ്നെയുടെ ഇപ്പോഴത്തെ ആശയം 50 വര്‍ഷം പഴക്കമുള്ളതാണെന്നും 21ാം നൂറ്റാണ്ടിന്റേതായി മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രണ്ടു സ്ഥാനാര്‍ഥികളും എന്തുകൊണ്ടാണ് തങ്ങളെ ജനം ആഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ച് പ്രചാരണങ്ങളില്‍ വാചാലരായി. ശ്രദ്ധേയമായ ഉത്തരവാദിത്ത്വമാണ് ഫിനഗല്‍ ഏതാനും നാളുകള്‍ക്കുള്ളില്‍ നിറവേറ്റേണ്ടതെന്ന് കോവ്നെ വിശദീകരിച്ചു.

ഏറ്റവും യോഗ്യനായ സ്ഥാനാര്‍ഥി താനാണെന്നു വ്യക്തമാക്കിയ കോവ്നെ രാജ്യം നേരിടുന്ന എല്ലാ വെല്ലുവിളികളേയും അതിജീവിക്കാനുള്ള കരുത്ത് തനിക്കുണ്ടെന്നും വിശദമാക്കി. എങ്ങനെ എല്ലാവരുടേയും വിശ്വാസമാര്‍ജിച്ച് ന്യൂനപക്ഷ സര്‍ക്കാരിനെ മുന്നോട്ടുകൊണ്ടുപോകണമെന്ന അറിവ് ഇതുവരെയുള്ള പൊതു ജീവിതം തനിക്കു നല്‍കിയിട്ടുണ്ടെന്നും കോവ്നെ പറഞ്ഞു.

രാവിലെ നേരത്തേ ഉറക്കം ഉണരുന്നവര്‍ക്കുവേണ്ടിയാണ് ഫിനഗല്‍ പാര്‍ടിയെന്ന വിവാദ പ്രഖ്യാപനമാണ് വരദ്കര്‍ നടത്തിയത്. സ്വകാര്യ മേഖലയിലും പൊതുമേഖലയിലും പണിയെടുക്കുന്നവര്‍,സ്വയം തൊഴില്‍ ചെയ്യുന്നവര്‍,സ്നേഹിക്കുന്നവരെ പരിപാലിക്കുന്നവര്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുകയെന്നതാണ് തന്റെ ലക്ഷ്യമെന്നു വരദ്കറും വിശദമാക്കി.

Scroll To Top