Wednesday January 24, 2018
Latest Updates

മലക്കം മറിഞ്ഞു വരേദ്കര്‍:കെന്നിയെ തള്ളികളയില്ല’

മലക്കം മറിഞ്ഞു വരേദ്കര്‍:കെന്നിയെ തള്ളികളയില്ല’

ഡബ്ലിന്‍:പ്രധാനമന്ത്രി എന്‍ഡ കെന്നിയെ ഫിനഗേല്‍ നേതൃസ്ഥാനത്തു നിന്നും നീക്കം ചെയ്യുന്നത് ശരിയായ നടപടിയാണെന്ന് തനിക്ക് തോന്നുന്നില്ല സോഷ്യല്‍ പ്രട്ടക്ഷന്‍ മിനിസ്റ്റര്‍ ലിയോ വരേദ്കര്‍. പാര്‍ട്ടി നേതൃസ്ഥാനം മാറാനുള്ള സമയമല്ല ഇത് എന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വരേദ്കര്‍ അഭിപ്രായപ്പെട്ടു. വിഷമകരമായ തെരഞ്ഞെടുപ്പിനെ അതിജീവിച്ച്,സ ര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്ന വേളയില്‍ ഇത്തരം കാര്യങ്ങളല്ല ചെയ്യേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെന്നിയെ നേതൃസ്ഥാനത്തു നിന്നും മാറ്റുമെന്നും, വരേദ്കര്‍ പുതിയ നേതാവാകുമെന്നും വാര്‍ത്തകള്‍ പുറത്തു വന്നതോടെയാണ് വരേദ്കറുടെ പ്രതികരണം.

അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാനില്ലെന്ന് കെന്നി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, നേതൃസ്ഥാനം ഒഴിയാനായി അദ്ദേഹത്തിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ശരിയല്ലെന്ന് വരേദ്കര്‍ പറഞ്ഞു.

മിക്ക് വാലസ് കൊണ്ടുവന്ന അബോര്‍ഷന്‍ ബില്ലിനെ പിന്തുണച്ചുകൊണ്ട് ചില സ്വതന്ത്ര മന്ത്രിമാര്‍ രംഗത്തു വന്നതില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് കെന്നിക്ക് വിമര്‍ശനം കേള്‍ക്കേണ്ടിവന്നിരുന്നു. സ്വതന്ത്രരെ നിലയ്ക്കു നിര്‍ത്താന്‍ കെന്നിക്ക് കഴിയുന്നില്ലെന്നായിരുന്നു ഒരു വിമര്‍ശനം.

Scroll To Top