Friday November 24, 2017
Latest Updates

മന്ത്രിസഭയുടെ ആകെ പിന്തുണ:വരദ്കറുടെ അവകാശവാദം പൊളിയെന്ന് മന്ത്രി സൈമണ്‍ ഹാരീസ്

മന്ത്രിസഭയുടെ ആകെ പിന്തുണ:വരദ്കറുടെ അവകാശവാദം പൊളിയെന്ന് മന്ത്രി സൈമണ്‍ ഹാരീസ്

ഡബ്ലിന്‍:: കാബിനറ്റിലെ എല്ലാ അംഗങ്ങളും തന്നെ പിന്തുണയ്ക്കുന്നുവെന്ന ലിയോ വരദ്കറുടെ അവകാശവാദം പൊള്ളയാണെന്ന് ആരോഗ്യമന്ത്രി സൈമണ്‍ ഹാരീസ്.ഒട്ടേറെ അംഗങ്ങള്‍ ഇനിയും അവരുടെ നിലപാട് വ്യക്തമാക്കാനുണ്ടെന്ന് തനിക്കറിയാമെന്നും ഹാരീസ് കൂട്ടിച്ചേര്‍ത്തു.

സൈമണ്‍ കോവ്നെ വിജയിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും ഹാരീസ് പറഞ്ഞു.മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും തനിക്കു പിന്നിലുണ്ടെന്ന ലിയോ വരദ്കറുടെ ഇന്നലത്തെ പ്രസ്താവനയാണ് ഹാരീസിനെ ചൊടിപ്പിച്ചത്.എന്‍ഡാ കെന്നി, മൈക്കിള്‍ നൂനന്‍,മൈക്കിള്‍ ഗ്രീഡ് തുടങ്ങിയവരൊന്നും നിലപാടോ പിന്തുണയോ പ്രഖ്യാപിക്കാത്തവരല്ലേ,ഫിനഗല്‍ നേതൃമല്‍സരം സംബന്ധിച്ചു മനസ്സു തുറക്കാത്ത ഒട്ടേറെ സ്വതന്ത്രരുമുണ്ട്.

ഇങ്ങനെയൊക്കെയുള്ള സാഹചര്യത്തില്‍ മന്ത്രിസഭയുടെ മുഴുവന്‍ പിന്തുണയുമെന്നൊക്കെ വീമ്പു പറയുന്നത് ശരിയല്ല-ഹാരീസ് പറഞ്ഞു.

ഇന്നലെ ഇരു സ്ഥാനാര്‍ഥികളും ഗോള്‍വേയിലാണ് ഏറ്റുമുട്ടിയത്.പരസ്പരം ആദരവോടെ പാര്‍ട്ടിയുടെ മുന്നേറ്റത്തിനായി പ്രവര്‍ത്തിക്കുമെന്നായിരുന്നു ഇന്നലെ ഇരുവരുടെയും വാഗ്ദാനം.ഒരു എംഇപി അടക്കം ഏതാനം പേര്‍ കോവ്‌നെയ്ക്ക് പിന്തുണയുമായി എത്തിയത് വരദ്കര്‍ക്ക് അടിയായി.ഗ്രാമമേഖല തനിക്കൊപ്പമാണ് അണിനിരക്കുന്നതെന്ന ആത്മവിശ്വാസവും കോവ്‌നെ പ്രകടിപ്പിച്ചു.

ഇതിനിടെ നേതൃ മത്സരം ഫിനഗേലിന് പിന്തുണ കൂട്ടാന്‍ ഇടവരുത്തിയതായി പുതിയ സര്‍വേകള്‍ വെളിപ്പെടുത്തുന്നു.ജനപിന്തുണയില്‍ ഫിയാനാ ഫാളിന്റെ പിന്നിലായിരുന്ന ഫിനഗേല്‍ ഒറ്റയടിയ്ക്ക് 5 പോയിന്റ് കൂടി 29 ശതമാനം പേരുടെ പിന്തുണ നേടിയപ്പോള്‍,ഫിയാനാ ഫാളിന്റെ ജനപിന്തുണ ഏഴു ശതമാനമാണ് കുറഞ്ഞത്(21 %)ഷിന്‍ ഫിന്നിനും മൂന്നു ശതമാനം വോട്ടു വിഹിതത്തില്‍ നഷ്ടപ്പെട്ടു(15%)

Scroll To Top