Wednesday September 26, 2018
Latest Updates

ലൂക്കന്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ജൂലൈ 30 ന് ടെറല്‍സ്ററൗണ്‍ ഗ്രൗണ്ടില്‍ 

ലൂക്കന്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ജൂലൈ 30 ന് ടെറല്‍സ്ററൗണ്‍ ഗ്രൗണ്ടില്‍ 

ഡബ്ലിന്‍:കോണ്‍ഫിഡന്റ് ട്രാവല്‍ എവറോളിങ് ട്രോഫിക്കു വേണ്ടി ലൂക്കന്‍ കോണ്‍ഫിഡന്റ് ക്രിക്കറ്റ് ക്ലബ് (LCC ) സംഘടിപ്പിക്കുന്ന ആറാമത് ക്രിക്കറ്റ് ടൂര്‍ണമെന്റിനു ഒരുക്കങ്ങളായി.ജൂലൈ 30 നു നടക്കുന്ന ടൂര്‍ണമെന്റില്‍ അയര്‍ലണ്ടിലെ ഏറ്റവും മികച്ച ടീമുകള്‍ മാറ്റുരക്കാനെത്തും.ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ട്ട ഗ്രൗണ്ട് ആയ ടെറല്‍സ്ററൗണ്‍ മൈതാനിയില്‍ വച്ചായിരിക്കും ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ അരങ്ങേറുക.
വിജയികളെ കാത്തിരിക്കുന്നത് കോണ്‍ഫിഡന്റ് ട്രാവല്‍ നല്‍കുന്ന എവറോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും ഒപ്പം യൂറേഷ്യ സൂപ്പര്‍മാര്‍ക്കറ്റ് വക പ്രത്യേക സമ്മാനവും ആണ്. ലൂക്കന്‍ ക്രിക്കറ്റ് ക്ലബ് നല്‍കുന്ന ട്രോഫിയും ക്യാഷ് അവാര്‍ഡും രണ്ടാംസ്ഥാനകാര്‍ക്കായി ഒരുക്കിയിരിക്കുന്നു. കൂടാതെ ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്സ്മാന്‍, മികച്ച ബൗളര്‍ , ഫൈനലിലെ മികച്ച താരം എന്നിവര്‍ക്കായി പ്രതേക സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു.
തികച്ചും വ്യത്യസ്തമായി ഇത്തവണ മത്സരങ്ങള്‍ക്കിടയില്‍ സംഭവിക്കുന്ന ഓരോ സുവര്‍ണ നിമിഷങ്ങള്‍ക്കും പ്രതേക സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു.സ്‌പൈസ് ബസാര്‍,റോയല്‍ കാറ്റേഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തപെടുന്ന ടൂര്‍ണമെന്റ് ആസ്വദിക്കാനായി അയര്‍ലണ്ടിലെ എല്ലാ ക്രിക്കറ്റ് പ്രേമികളെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.റോയല്‍ കാറ്റേഴ്‌സ് ഫുഡ് സ്റ്റാളും ഒരുക്കിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ബിജു റോമന്‍ – 086 725 4305
ദിലീപ് – 086 172 6492
ബിനോയ് – 089 956 5636

Scroll To Top