Sunday December 04, 2016
Latest Updates

ദിവസം ഒരു യൂറോയ്ക്ക് ഒരു ലക്ഷം യൂറോയുടെ ലൈഫ് കവറേജ് ,അയര്‍ലണ്ടിലെ പുതിയ ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസി തരംഗമാവുന്നു 

ദിവസം ഒരു യൂറോയ്ക്ക് ഒരു ലക്ഷം യൂറോയുടെ ലൈഫ് കവറേജ് ,അയര്‍ലണ്ടിലെ പുതിയ ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസി തരംഗമാവുന്നു 

ഡബ്ലിന്‍:ദിവസം ഒരു യൂറോയ്ക്ക് ഒരു ലക്ഷം യൂറോയുടെ ലൈഫ് ഇന്‍ഷ്വറനസ് നല്‍കുന്ന വമ്പന്‍ പദ്ധതിയുമായി ലയ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി രംഗത്ത്.ഹെല്‍ത്ത് ഇന്‍ഷ്വറനസ് മേഖലയില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന ലയ ഇതാദ്യമായാണ് ലൈഫ് ഇന്‍ഷ്വറന്‍സിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്.

500,000 ഉപഭോക്താക്കളുള്ള അയര്‍ലണ്ടിലെ ഈ മെഡിക്കല്‍ ഇന്‍ഷ്വറനസ് ഭീമന്റെ പുതിയ രംഗപ്രവേശം നിലവിലുള്ള എല്ലാ കമ്പനികളെയും ഞെട്ടിച്ചിരിക്കുകയാണ്.യാതൊരു വിധ മെഡിക്കല്‍ ചെക്കപ്പും ഇല്ലാതെ ഓണ്‍ ലൈനില്‍ കൂടി പോലും , പോളിസി വാങ്ങാം എന്നതാണ് ലയയുടെ പ്രത്യേകത.ഓണ്‍ ലൈനില്‍ കൂടി പോളിസി എടുക്കുന്നവര്‍ക്ക് 5 ശതമാനം ഡിസ്‌കൌണ്ടും ഉണ്ട്.

ലയയുടെ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് ആകെ 500 മില്യന്‍ യൂറോയുടെ മൂല്യമുള്ള ലൈഫ് ഇന്‍ഷ്വറനസ് സൗജന്യമായി ലഭിക്കും.ഒരാള്‍ക്ക് 10000 യൂറോയുടെ കവറേജാണ് ഇങ്ങനെ ലഭിക്കുക.

10 വര്‍ഷം മുതല്‍ 40 വര്‍ഷം വരെയുള്ള ഫിക്‌സഡ് കാലാവധിയുള്ള പോളിസിയാവും വില്‍ക്കപ്പെടുക.60 വയസു വരെ പ്രായമുള്ളവര്‍ക്ക് പുതിയ പദ്ധതി പ്രകാരം ലൈഫ് ഇന്‍ഷ്വറനസ് എടുക്കാം.46 വയസുള്ള ഒരാള്‍ക്ക് 60 വയസ് വരെയുള്ള കാലത്തേയ്ക്കാണ് ലൈഫ് ഇന്‍ഷ്വറനസ് വേണ്ടതെങ്കില്‍ മാസം 30 .39 യൂറോയാണ് അടയ്‌ക്കേണ്ടത്.ദിവസം ഒരു യൂറോ.അതെ സമയം 32 വയസുള്ള ഒരാള്‍ക്ക് ഒരുലക്ഷം യൂറോയുടെ പോളിസിയ്ക്ക് 14.79 യൂറോ മതി.ദിവസം 50 സെന്റ് മാത്രം.പ്രായവും കാലാവധിയും അനുസരിച്ച് പ്രിമിയം വ്യത്യാസപ്പെട്ടിരിക്കും.

ഒരു മാസം ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിന് പോലും 30 യൂറോ വരെ വേണ്ടി വരുമ്പോള്‍ ദിവസം ഒരു യൂറോ വളരെ മികച്ച ഓഫറാണെന്ന് ലയാ ലൈഫ് പറയുമ്പോള്‍ അതിലും ന്യായമുണ്ട്.

ഒരു തവണയെങ്കിലും മാസയടവ് മുടങ്ങിയാല്‍ പോളിസി ക്യാന്‍സലാവും എന്നൊരു ദോഷവും ഈ പോളിസിയ്ക്കുണ്ട്.ഇടക്കാലത്ത് മരണം സംഭവിച്ചാല്‍ ഒരു ലക്ഷം യൂറോയാണ് ബന്ധുക്കള്‍ക്ക് ലഭിക്കുക. 

ഓണ്‍ ലൈനില്‍ കൂടി ലയ ലൈഫ് ഇന്‍ഷ്വറനസ് പോളിസി വേണ്ടവര്‍ക്ക്  https://www.layalifeinsurance.ie/whoneedslifeinsurance/   എന്ന ലയാ ലൈഫിന്റെ  സൈറ്റില്‍പോയി ജീവിതം സുരക്ഷിതമാക്കാം!

Scroll To Top