Thursday December 08, 2016
Latest Updates

തിരുവനന്തപുരത്ത് തെരുവുയുദ്ധം : കല്ലേറ് ,ലാത്തി ചാര്‍ജ് ,കൂടുതല്‍ വെളിപ്പെടുത്തലുമായി സരിത

തിരുവനന്തപുരത്ത് തെരുവുയുദ്ധം : കല്ലേറ് ,ലാത്തി ചാര്‍ജ് ,കൂടുതല്‍ വെളിപ്പെടുത്തലുമായി  സരിത

തിരുവനന്തപുരം : സോളാര്‍ക്കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷപ്രതിഷേധം ശക്തം. തിരുവനതപുരത്ത് സെക്രട്ടറിയേറ്റിലേയ്ക്ക് മാര്‍ച്ച് നടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പോലിസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിചാര്‍ജു നടത്തുകയും ചെയ്തു.പോലീസിനെതിരെ ജനം കല്ലേറ് നടത്തി കോഴിക്കോട് റെയ്ല്‍വെ സ്റ്റേഷനില്‍ മുഖ്യമന്ത്രിക്ക് നേരെ ഡിവൈഎഫ്‌ഐ,യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി.
പ്രതിഷേധ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു. കഴിഞ്ഞദിവസമാണ് സരിത മുഖ്യമന്ത്രിക്കും ആര്യാടന്‍ മുഹമ്മദിനും കോഴ കൊടുത്തു എന്ന കാര്യം വെളിപ്പെടുത്തിയത്.
അതേസമയം മുഖ്യമന്ത്രിയും സര്‍ക്കാരിനേയും പിടിച്ചുലച്ച കോഴ ആരോപണങ്ങള്‍ക്ക് പിന്നാലെ സരിത .എസ് നായര്‍ ഇന്ന് വീണ്ടും സോളാര്‍ കമ്മിഷനില്‍ എത്തി കൂടുതല്‍ സരിത നായര്‍ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തികൊണ്ടിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം മന്ത്രിയായിരുന്ന ഗണേഷ്‌കുമാറിന്റെ സെക്രട്ടറി ജയിലില്‍ വന്നു കണ്ടിരുന്നു.മുഖ്യമന്ത്രി തന്റെ അമ്മയെ വിളിച്ചു പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്നു പലതവണ ആവശ്യപ്പെട്ടുവെന്നും സരിത മൊഴി നല്‍കി.ഓരോ തവണയും മൊഴി നല്‍കുമ്പോള്‍ എങ്ങനെ അത് നല്കണമെന്ന് കോണ്ഗ്രസ് നേതാക്കള്‍ പഠിപ്പിച്ചിരുന്നു.എന്നാല്‍ തരാമെന്നു പറഞ്ഞ പണം കോണ്ഗ്രസ് തന്നില്ല സരിത പറഞ്ഞു.

Scroll To Top