Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിലെ ഏറ്റവും ജനപ്രിയ ടെലിവിഷന്‍ പരിപാടിയില്‍ മലയാളി സാന്നിദ്ധ്യം; ടോയ് ഷോ നാളെ രാത്രി 9.35 മുതല്‍

അയര്‍ലണ്ടിലെ ഏറ്റവും ജനപ്രിയ ടെലിവിഷന്‍ പരിപാടിയില്‍ മലയാളി സാന്നിദ്ധ്യം; ടോയ് ഷോ നാളെ രാത്രി 9.35 മുതല്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഏറ്റവും ജനപ്രിയ ടെലിവിഷന്‍ പരിപാടിയായ ടോയ് ഷോയില്‍ (Late Late Toy Show) ഇത്തവണ മലയാളി കുട്ടികളുടെ സംഘ നൃത്തവും അരങ്ങേറും.(വെള്ളി)നാളെ രാത്രി 9.35 മുതലാണ് ആര്‍.ടി.യി ഒന്നില്‍ (RTE -1) പരിപാടി സംപ്രേക്ഷണം ചെയ്യുക.

രണ്ടു മാസം മുമ്പ് നടന്ന ഓഡിഷനില്‍ 2000 – ത്തോളം ഇനങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത ഇനങ്ങളാണ് ഷോയില്‍ അരങ്ങേറുക.മീനാ റാം നടത്തുന്ന ശ്രീ ശിവ ഡാന്‍സ് അക്കാദമിയിലെ കുട്ടികളായ അഞ്ജലി ശിവാനന്ദകുമാര്‍,അന്‍സ്റ്റീന അനിത്ത്,അഷ്ന ജോബി,ഹെസ്സാ മേരി പോള്‍ , ജെസ്ന ജോബി,നേഹാ ആന്‍ ജോസഫ് എന്നിവരുടെ സംഘ നൃത്തമാണ് ഷോയില്‍ തിരഞ്ഞെടുത്തത്.

1975 മുതല്‍ ടെലിവിഷനില്‍ അരങ്ങേറുന്ന ഈ പരിപാടി അയര്‍ലണ്ടിലെ സെന്റ് പാട്രിക്സ് ദിന പരേഡ് പോലെ ഐറിഷ് ജീവിതത്തിന്റെ ഭാഗമായി മാറിയതാണ്.വിപണിയില്‍ ലഭ്യമായ പുതിയ കളിപ്പാട്ടങ്ങള്‍ ക്രിസ്മസിന് മുമ്പ് പരിചയപെടുത്തുന്നതിനൊപ്പം കുട്ടികളുടെ വിവിധ കലാ പരിപാടികളും , പ്രശസ്ഥ വ്യക്തികളുടെ സാന്നിദ്ധ്യവും ഈ പരിപാടിയുടെ പ്രധാന ആകര്‍ഷണമാണ്.

ആര്‍.ടി.യിയിലെ ഏറ്റവും പ്രതിഫലമുള്ള റയാന്‍ റ്റബ്‌റിബി (Ryan Tubridy) യാണ് ടോയ് ഷോയുടെ അവതാരകന്‍.rteb

ആവശ്യക്കാരുടെ ബാഹുല്യം കാരണം ടോയ് ഷോയില്‍ കാണികളെ തിരഞ്ഞെടുക്കുന്നത് നറക്കെടുപ്പിലൂടെയാണ്. വര്‍ഷങ്ങളായി അപേക്ഷിക്കുന്നവര്‍ നിരവധിയാണ്. അതുപോലെ പരസ്യ നിരക്കിലും മറ്റെല്ലാ പരിപാടികളെയും കടത്തിവെട്ടുന്നതാണ് ടോയ് ഷോ.
റിപ്പോര്‍ട്ട്: ജോണ്‍ ചാക്കോ

Scroll To Top