Saturday December 03, 2016
Latest Updates

റെജി സെബാസ്റ്റ്യന് അയര്‍ലണ്ടിന്റെ അന്ത്യാഞ്ജലി,സംസ്‌കാരം തിങ്കളാഴ്ച്ച വല്ലം ഫൊറോന പള്ളിയില്‍ 

റെജി സെബാസ്റ്റ്യന് അയര്‍ലണ്ടിന്റെ അന്ത്യാഞ്ജലി,സംസ്‌കാരം തിങ്കളാഴ്ച്ച വല്ലം ഫൊറോന പള്ളിയില്‍ 

ആര്‍ഡി: തിങ്കളാഴ്ച്ച നിര്യാതയായ ആര്‍ഡി സെന്റ് ജോസഫ്‌സ് ആശുപത്രിയിലെ മലയാളി നഴ്‌സ് റെജി സെബാസ്റ്റ്യന് ദുഖസാന്ദ്രമായ അന്തരീക്ഷത്തില്‍ പ്രാര്‍ഥനാ പൂര്‍വ്വം അയര്‍ലണ്ടിലെ മലയാളികള്‍ അന്ത്യയാത്രാമൊഴി ചൊല്ലി.

ഇന്ന്(വെള്ളിയാഴ്ച) രാവിലെ പരേതയുടെ സ്വന്തം ഭവനത്തില്‍ മൃതദേഹം എത്തിച്ചു പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടത്തിയതിന് ശേഷം 10.55 ഓടെ ആര്‍ഡി ജോണ്‍ സ്ട്രീറ്റ് റോഡിലുള്ള ചര്‍ച്ച് ഓഫ് ദി നേറ്റിവിറ്റി ദേവാലയത്തിലേയ്ക്ക് കൊണ്ടുവന്നു.അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ കൂനത്താന്‍ കുടുംബത്തിന്റെ സുഹൃത്തുക്കളോടും മലയാളികളോടും ഒപ്പം റെജിയുടെ സഹപ്രവര്‍ത്തകരും.ഇടവകക്കാരുമായ ഒട്ടേറെ ഐറിഷ് വംശജരും അവിടെ കാത്തു നിന്നിരുന്നു.റെജിയുടെ മക്കളായ സഞ്ജുവും,ജോസഫും,ജോയിസും പഠിക്കുന്ന സ്‌കൂളുകളില്‍ നിന്നെത്തിയ കുട്ടികളുടെ പ്രതിനിധികള്‍ ദേവാലയ കവാടത്തില്‍ കാത്തുനിന്ന് തങ്ങളുടെ സഹപാഠികളുടെ പ്രിയ മാതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. 

സീറോ മലബാര്‍ സഭയുടെ ചാപ്ല്യന്‍ ഫാ.ജോസ് ഭരണികുളങ്ങര അനുസ്മരണ ബലിയ്ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു ,ഫാ .ആന്റണി നല്ലൂക്കുന്നേല്‍ ,ഫാ.പോള്‍ തെറ്റയില്‍,ഫാ.മാര്‍ട്ടിന്‍ പൊറോക്കാരന്‍,ഫാ,വിനോദ്,ഫാ.എ റ്റി ജോര്‍ജ് ,ഫാ.തോമസ്‌ പുതിയാമഠം, ഫാ.ജോബി മോന്‍ സ്‌കറിയ തുടങ്ങിയവര്‍ സഹകര്‍മ്മികരായിരുന്നു.ഫാ.മാര്‍ട്ടിന്‍ പൊറോക്കാരന്‍ ചരമ പ്രസംഗം നടത്തി. ആര്‍ഡി മലയാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി റ്റില്‍ഡാ ബിജോയി കൃതന്ജതയര്‍പ്പിച്ചു .

ആര്‍ഡിയിലെ തദ്ദേശിയ സമൂഹം ഈ വിപത് ഘട്ടത്തില്‍ മലയാളി സമൂഹത്തോട് കാട്ടിയ സഹകരണം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.മലയാളി സമൂഹത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ അവര്‍ മുന്നിട്ടു നിന്നു.മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്ന മോര്‍ഹോള്‍ നഴ്‌സിംഗ് ഹോമിന്റെ മൈക്കില്‍ മാക് കോയി അടക്കമുള്ള ഒട്ടേറെ ഐറിഷ്‌കാര്‍ സഹായ ഹസ്തവുമായി സദാ സന്നിഹിതരായിരുന്നു.മൃത സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് ലഘു ഭക്ഷണം ഒരുക്കിയത് പോലും ഇവരാണ്.

തുടര്‍ന്ന് പൊതു ദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് ശേഷം മൃതദേഹം ഫ്യൂണറല്‍ ഹോമിലെയ്ക്ക് മാറ്റി. 
സെബാസ്റ്റ്യനും മക്കളും,റെജിയുടെ സഹോദരന്‍ സജി സെബാസ്റ്റ്യനും കുടുബവും,സെബാസ്റ്റ്യന്റെ സഹോദരി പുത്രന്‍ ജോബിയും അടങ്ങുന്ന സംഘം നാളെ കേരളത്തിലേയ്ക്ക് തിരിക്കും .നാട്ടിലേയ്ക്ക് മൃതദേഹം കൊണ്ടുപോകാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട് .തിങ്കളാഴ്ച്ച രാവിലെ വല്ലം സെന്റ് തെരേസാസ് ഫൊറോന പള്ളിയിലായിരിക്കും സംസ്‌കാരശുശ്രൂഷകള്‍ നടത്തപ്പെടുകയെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഫോട്ടോ /റിപ്പോര്‍ട്ട് :വിന്‍സണ്‍ പള്ളിപ്പാട്ട്la veedlas  jo 

 

 



la sebla amla  sylast 50last 7last 5last orthalast acchan
last2

Scroll To Top