Friday December 09, 2016
Latest Updates

കാപ്പിയും സ്‌കോണും കഴിച്ച് പ്രധാനമന്ത്രിയും ഉപപ്രധാന മന്ത്രിയും വിടചൊല്ലി

കാപ്പിയും സ്‌കോണും കഴിച്ച് പ്രധാനമന്ത്രിയും ഉപപ്രധാന മന്ത്രിയും വിടചൊല്ലി

ഡബ്ലിന്‍: പ്രധാനമന്ത്രി എന്‍ഡ കെന്നിയും ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടനും കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് സംബന്ധിച്ച അവസാനവട്ട ചര്‍ച്ചകള്‍ക്കായി ഒത്തുചേര്‍ന്നു.ഇനി ഒരിക്കല്‍ കൂടി അധികാര പര്‍വത്തിന്റെ ഇരു വശത്തുമായി ഒന്നിച്ച് ഇരിക്കാന്‍ ആവുമോ എന്ന ആശങ്ക അഭിപ്രായവോട്ടെടുപ്പുകളുടെ വെളിച്ചത്തില്‍ അവരുടെ മുഖത്തുണ്ടായിരുന്നു.തുടര്‍ച്ച ആഗ്രഹിക്കുന്ന ഏറ്റവും പ്രമുഖരാണ് പാര്‍ട്ടി നേതാക്കള്‍.ഭരണം നിലനിന്നാലും പാര്‍ട്ടികള്‍ക്ക് സീറ്റ് തകര്‍ച്ചയുണ്ടായാലും ഇവര്‍ക്ക് നിലവിലുള്ള സ്ഥാനങ്ങളില്‍ തുടരാനാവണമെന്നില്ലCC ENDA KENNY

ഡബ്ലിനിലെ ഗ്രാന്‍ഡ് കനാല്‍ ഡോക്കിലെ ഹെര്‍ബ് സ്ട്രീറ്റിലായിരുന്നു ഇന്നലത്തെ കൂടിക്കാഴ്ച.ഒരുമിച്ചുള്ള ഭരണത്തിന്റെ് തുടര്‍ച്ചയ്ക്ക് വോട്ടര്‍മാരോട് അഭ്യര്‍ഥിച്ച അവര്‍ കാപ്പിയും സ്‌കോണും കഴിച്ചാണ് പിരിഞ്ഞത്. തെരഞ്ഞെടുപ്പിലെ ചെറിയ മാറ്റം ഫൈന്‍ ഗേലിന്റെയും ലേബര്‍ പാര്‍ട്ടിയുടെയും ഭരണത്തുടര്‍ച്ച ഉറപ്പുവരുത്തുമെന്ന് അവര്‍ പറഞ്ഞു. വോട്ടര്‍മാര്‍ പിന്തുണച്ചാല്‍ അടുത്ത അഞ്ചുവര്‍ഷം കൂടി ഒന്നിച്ചുള്ള ഭരണം സാധ്യമാകും. ഐറിഷ് ജനതയുടെ നിര്‍ണായക തീരുമാനം നാളെ ഉണ്ടാകും. ശരിയായ തീരുമാനമായിരിക്കും അവരുടേത്.  സുസ്ഥിരവും പുരോഗനപരവുമായ ഭരണം അദ്ദേഹം വാഗ്ദാനം ചെയ്തു. മൈക്കല്‍ മാര്‍ട്ടിനുമായി സഖ്യമുണ്ടാക്കില്ല. അദ്ദേഹത്തിന്റെ 14 വര്‍ഷത്തെ ഭരണം അയര്‍ലണ്ടിന്റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തതായും കെന്നി കൂട്ടിച്ചേര്‍ത്തു.

Scroll To Top