Sunday December 04, 2016
Latest Updates

ഫിനഗേല്‍ മുന്നിലെത്തി,ഏറ്റവും വലിയ ഒറ്റകക്ഷിയായേക്കും:ഏത് മുന്നണി അധികാരത്തിലെത്തിയാലും ഫിയനാഫാളില്ലാതെ ഭരിക്കാനാവില്ല

ഫിനഗേല്‍ മുന്നിലെത്തി,ഏറ്റവും വലിയ ഒറ്റകക്ഷിയായേക്കും:ഏത് മുന്നണി അധികാരത്തിലെത്തിയാലും ഫിയനാഫാളില്ലാതെ ഭരിക്കാനാവില്ല

ഡബ്ലിന്‍:ഡബ്ലിന്‍:ഗ്രാമീണജനതയുടെ ശക്തമായ പിന്തുണയോടെ ഫിയനാഫാള്‍ അയര്‍ലണ്ടില്‍ തിരിച്ചുവരവ് നടത്തിയെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായി ഫിനഗേല്‍ തന്നെ തുടര്‍ന്നേക്കുമെന്ന് നിരീക്ഷകര്‍.ഏറ്റവും അവസാനം ലഭ്യമായ കണക്കുകള്‍ അനുസരിച്ച് 148സീറ്റുകളിലെ ഫലം അറിഞ്ഞപ്പോള്‍ 47ഫിനഗേല്‍ സ്ഥാനാര്‍ഥികളും 43ഫിയനാ ഫാള്‍ സ്ഥാനാര്‍ഥികളും ഡയലിലെയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.അവസാന കക്ഷിനില:
ഫിയനാഫാള്‍ :43

ഫിനഗേല്‍:47

ലേബര്‍:6

ഷിന്‍ ഫെയിന്‍:22

എഎ പി:5

സോഷ്യല്‍ ഡമോക്രാട്ട്‌സ്:3

ഗ്രീന്‍പാര്‍ട്ടി:2

സംയുക്ത്‌സ്വതന്ത്രര്‍:4

സ്വതന്ത്രര്‍:16

കഴിഞ്ഞ ഭരണകാലത്തെ സാമ്പത്തിക തകര്‍ച്ചയുടെ പേരില്‍ അഞ്ചു വര്‍ഷക്കാലത്തോളം ഫിയനാഫാള്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകരെ ശബ്ദിക്കാന്‍ പോലും അനുവദിക്കാതെ കുറ്റാരോപണം നടത്തിക്കൊണ്ടിരുന്ന ഭരണകക്ഷിയുടെ തന്ത്രങ്ങളെ ജനങ്ങള്‍ മുഖവിലയ്‌ക്കെടുത്തില്ലയെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നത്.

അയര്‍ലണ്ടിന്റെ ജനാധിപത്യ സംവിധാനത്തില്‍ ഏറ്റവും അധികം ഭരണം നടത്തിയിട്ടുള്ളത് ഫിയനഫാളാണ്.വികസനത്തിന്റെ വെള്ളിവെളിച്ചങ്ങള്‍ക്കപ്പുറം ഐറിഷ് ജനതയെ മൂല്യധിഷ്ടിത സംവിധാനത്തില്‍ തുടരാന്‍ എക്കാലത്തും അവര്‍ കൂട്ടുനിന്നു എന്നത് അവര്‍ക്ക് തുണയായി.പക്ഷേ സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് വേതനം കുറച്ചും,അന്താരാഷ്ട്രകടം എടുത്തും രാജ്യത്തെ സമീപകാലത്തെ ഏറ്റവും വലിയ ദുരിതത്തിലേയ്ക്ക് നയിച്ച പാപഭാരം അയര്‍ലണ്ടിലെ ജനങ്ങള്‍ ചുമക്കാന്‍ തയാറാകാഞ്ഞതാണ് കഴിഞ്ഞ 5 വര്‍ഷം ഫിയനാ ഫാളിനെ ശിക്ഷിച്ചു ഭരണത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ അവരെ പ്രേരിപ്പിച്ചത്.

അഞ്ചു വര്‍ഷത്തിന് ശേഷവും അവരെ ഒറ്റയ്ക്ക് ഭരണത്തിലേറ്റാന്‍ ഐറിഷ് ജനത തയാറല്ല എന്നതിന്റെ സൂചനകളാണ് ഫിനഗേലിനും ജയം നല്‍കാന്‍ ഐറിഷ് ജനത തീരുമാനിച്ചത്.158 അംഗ സഭയില്‍ 79 അംഗങ്ങളുടെ കേവല ഭൂരിപക്ഷം സംഘടിപ്പിക്കാന്‍ മറ്റൊരു കൂട്ട്‌കെട്ടിനും സാധിക്കില്ലെന്നും പറയപ്പെടുന്നു.

ബദ്ധ ശത്രുക്കളായ ഷിന്‍ ഫിനുമായി ഫിനഗേലിന് സഖ്യമുണ്ടാക്കാനാവില്ല.
എന്നാല്‍ ഫിയനാ ഫാളിന് പിന്തുണ നല്‍കാനുള്ള വിദൂര സാധ്യത് ഷിന്‍ ഫിന് ഇപ്പോഴും ഉണ്ടുതാനും.സ്വതന്ത്രരുടെയും ചെറു കക്ഷികളുടെയും പിന്തുണ കൂടി ഉണ്ടെങ്കിലെ അത്തരമൊരു സഖ്യത്തിന് സാധ്യതയുള്ളൂ എന്നതും ശ്രദ്ധേയമാണ്.

രാഷ്ട്രീയ അനിശ്ചിതയും ഭരണഘടനാ പ്രതിസന്ധിയും ഒഴിവാക്കാന്‍ ഏതു സര്‍ക്കാര്‍ വന്നാലും ഫിയനാഫാള്‍ അതില്‍ ഉള്‍പ്പെട്ടെ തീരു എന്ന അവസ്ഥയിലേയ്ക്കാണ് ഐറിഷ് രാഷ്ട്രീയം നീങ്ങുന്നത്.

 

Scroll To Top