Saturday December 03, 2016
Latest Updates

അയര്‍ലണ്ടിനെ തകര്‍ത്ത് തൃശൂര്‍ക്കാര്‍ ഗിന്നസ് ബുക്കില്‍ ,ചരിത്രത്തിലെ ഏറ്റവും വലിയ പാപ്പാസംഗമം 

അയര്‍ലണ്ടിനെ തകര്‍ത്ത് തൃശൂര്‍ക്കാര്‍ ഗിന്നസ് ബുക്കില്‍ ,ചരിത്രത്തിലെ ഏറ്റവും വലിയ പാപ്പാസംഗമം 

തൃശൂര്‍: ഗിന്നസ് ബുക്കില്‍ ഇടംതേടി ചരിത്രത്തിലെ ഏറ്റവും വലിയ ക്രിസ്മസ് കരോളിന് തൃശൂര്‍ നഗരം ഇന്ന് സാക്ഷ്യം വഹിച്ചു. അതിരൂപതയും പൗരാവലിയും സംഘടിപ്പിച്ച ലാര്‍ജസ്റ്റ് ഗാതറിങ് ഓഫ് സാന്താക്ലോസ് എന്ന പാപ്പാ സംഗമ പരിപാടിയുടെ ഭാഗമായി 18112 സാന്താക്ലോസുമാരാണ് നഗരത്തില്‍ അണിനിരന്നത്.

ഇതോടെ 2007 ഡിസംബര്‍ 9 ന് നോര്‍ത്തേന്‍ അയര്‍ലണ്ടിലെ ഡെറി നഗരത്തില്‍ 13000 സാന്താക്ലോസ്മാരെ അണിനിരത്തി സൃഷ്ട്ടിക്കപ്പെട്ട ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റിക്കോര്‍ഡ് തൃശൂര്‍ക്കാര്‍ തകര്‍ത്തെറിഞ്ഞു. 

ഇന്ന് വൈകിട്ട് നാലരയോടെ ബോണ്‍നത്താലെയുടെ ഫ്‌ളാഗ് ഓഫ് നടത്തി കരോള്‍ സ്വരാജ്‌റൗണ്ട് ചുറ്റി ഹൈറോഡിലൂടെ ശക്തന്‍ നഗറിലേക്കു തിരിച്ചെത്തി.രണ്ടായിരത്തോളം കുഞ്ഞുമാലാഖമാര്‍ പുത്തന്‍പള്ളി കേന്ദ്രീകരിച്ചശേഷം കോര്‍പറേഷന്‍ ഓഫീസിനു മുന്‍വശം ബോണ്‍നത്താലെയില്‍ അണിചേര്‍ന്നു .മൂന്നു ലക്ഷം പേര്‍ പരിപാടികള്‍ കാണാനെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.ഗിന്നസ്ബുക്കില്‍ ഇടം പിടിക്കുക എന്ന ലക്ഷ്യത്തിലായിരുന്നു പരിപാടി നടത്തിയത്. .

ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ശക്തന്‍നഗറില്‍ സജ്ജീകരിക്കുന്ന 40 കവാടങ്ങളിലായി അണിനിരക്കുന്ന പാപ്പമാരെ ഇലക്‌ട്രോണിക് സംവിധാനത്തിലൂടെ എണ്ണിത്തിട്ടപ്പെടുത്തിയശേഷം വൈകിട്ട് നാലിനു പ്രഖ്യാപനം നടത്തി . കലക്ടര്‍ എം.എസ്. ജയ, മേയര്‍ രാജന്‍ ജെ.പല്ലന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.

Scroll To Top