Tuesday December 06, 2016
Latest Updates

ശമ്പള പുന:സ്ഥാപന ചര്‍ച്ച ധാരണയായി :ജീവനക്കാര്‍ക്ക് മൂന്നു വര്‍ഷം കൊണ്ട് 2000 യൂറോ ശമ്പളത്തില്‍ വര്‍ദ്ധനവുണ്ടാകും,പെന്‍ഷന്‍ ലെവി ഘട്ടം ഘട്ടമായി പൂര്‍ണ്ണമായും ഒഴിവാക്കും 

ശമ്പള പുന:സ്ഥാപന ചര്‍ച്ച ധാരണയായി :ജീവനക്കാര്‍ക്ക് മൂന്നു വര്‍ഷം കൊണ്ട് 2000 യൂറോ ശമ്പളത്തില്‍ വര്‍ദ്ധനവുണ്ടാകും,പെന്‍ഷന്‍ ലെവി ഘട്ടം ഘട്ടമായി പൂര്‍ണ്ണമായും ഒഴിവാക്കും 

ഡബ്ലിന്‍:ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ടു സര്‍ക്കാരൂം ജീവനക്കാരുടെ സംഘടനകളും നടത്തി വന്ന ചര്‍ച്ചയ്ക്ക് പരിസമാപ്തി. ഹഡ്ഡിങ്ങ്ടണ്‍ റോഡ് എഗ്രിമെന്റ് പുതുക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ അടുത്ത മൂന്നു വര്‍ഷത്തേക്ക് പൊതുമേഖലയില്‍ അര ബില്ല്യണ്‍ യൂറോ നിക്ഷേപിക്കാന്‍ ധാരണയായി. പൊതുമേഖലയില്‍ ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഇത് വഴി അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ആകെ 2,000 യൂറോ വീതം നേരിട്ട് ശമ്പളവര്‍ദ്ധനവ് ലഭിക്കുവാന്‍ നീക്കം വഴി തെളിയ്ക്കും.ലാന്‍ഡ്‌സ് ഡൌണ്‍ റോഡ് എഗ്രിമെന്റ് എന്നറിയപ്പെടുന്ന പുതിയ കരാര്‍ അനുസരിച്ച് 2009 ല്‍ വെട്ടിക്കുറച്ച ശമ്പളനിരക്കുകള്‍ തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്..
ഏറെ വിവാദമായ പെന്‍ഷന്‍ ലെവിയും ഘട്ടം ഘട്ടമായി എടുത്തുമാറ്റും.

ഹഡ്ഡിങ്ങ്ടണ്‍ റോഡ് എഗ്രിമെന്റില്‍ ഭേദഗതികള്‍ക്കായി കഴിഞ്ഞ മൂന്നാഴ്ച്ചകളായി നടന്നു വരുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്. താഴ്ന്ന ശമ്പളത്തില്‍ ജോലിയെടുക്കുന്ന തൊഴിലാളികളെ ലക്ഷ്യം വച്ചുള്ളതാണ് പ്രധാന ഭേദഗതി. ഭേദഗതി.മൂന്നു ഘട്ടങ്ങളിയായാണ് പദ്ധതി നടപ്പാക്കുക.
2016 ജനുവരിയോടെ ആരംഭിക്കുന്ന ആദ്യ ഘട്ടത്തില്‍ 15,000 യൂറോയ്ക്കും,24,750 യൂറോയ്ക്കും ഇടയിലുള്ള ശമ്പളമുള്ളവരുടെ പെന്‍ഷന്‍ ലെവികള്‍ എടുത്തുകളയും.കൂടാതെ 31,000 യൂറോയില്‍ താഴെ ശമ്പളമുള്ളവര്‍ക്ക് ഒന്നു മുതല്‍ 2.5 ശതമാനം വരെ ശമ്പളവര്‍ദ്ധനവും ലഭിക്കും.
2016 സെപ്റ്റംബറോടെ ആരംഭിക്കുന്ന രണ്ടാം ഘട്ടത്തില്‍ 30,000 യൂറോയില്‍ താഴെയുള്ള പെന്‍ഷന്‍ ലെവികളും എടുത്തു കളയും. ഇതോടെ 2016ല്‍ എല്ലാ തൊഴിലാളികള്‍ക്കും ശരാശരി 1,000 യൂറോയുടെ വരുമാന വര്‍ധനവ് അനുഭവിക്കാനാവുമെന്ന് ഇംപാക്ട് ട്രേഡ് യൂണിയന്‍ വിലയിരുത്തുന്നു. 
മൂന്നാംഘട്ടത്തില്‍ 65,000 യൂറോയില്‍ താഴെ ശമ്പളമുള്ള തൊഴിലാളികള്‍ക്ക് 1,000 യൂറോ ശമ്പള വര്‍ദ്ധനവാണു പ്രതീക്ഷിക്കപ്പെടുന്നത്.

ആദ്യ വര്‍ഷത്തില്‍ 30000 യൂറോ വരെ വരുമാനം ഉള്ളവര്‍ക്ക് 1003 യൂറോയും,60000 മുതല്‍ 100000 വരെ വാര്‍ഷിക ശമ്പള പരിധിയില്‍ പെടുന്നവര്‍ക്ക് 733 യൂറോയും ഉറപ്പായും ശമ്പള വര്‍ദ്ധനവ് ഉണ്ടാകും.2017 ല്‍ ഇത് യഥാക്രമം 567 യൂറോയും ,276 യൂറോയും വര്‍ദ്ധിക്കും.മൂന്നാം വര്‍ഷം 30000 യൂറോ വരെ വരുമാനം ഉള്ളവര്‍ക്ക് 600 യൂറോയും,അതില്‍ കൂടുതല്‍ ശമ്പളം ഉള്ളവര്‍ക്ക് 595യൂറോയും ശമ്പളവര്‍ദ്ധനവ് ലഭിക്കുമ്പോയില്‍ ഉള്ളവര്‍ക്ക് വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാവില്ല.
എല്ലാ യൂണിയനുകളും നടപടിയെ സ്വാഗതം ചെയ്തു. എന്നാല്‍ ഉത്പാദനക്ഷമത കൂട്ടുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനായില്ല എന്നാരോപിച്ച് ബിസിനസ് ഗ്രൂപ്പുകളും, ആശുപത്രികളിലെ വിഭവക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ നടപടികളില്ല എന്ന പേരില്‍ ഐറിഷ് മെഡിക്കല്‍ അസോസിയേഷനും പദ്ധതിയില്‍ വിയോജിപ്പ് അറിയിച്ചു



Scroll To Top