Friday June 23, 2017
Latest Updates

അയര്‍ലണ്ടിലെ ടാക്സി ഡ്രൈവര്‍മാരും ഇംഗ്ലിഷ് പരിജ്ഞാനം തെളിയിക്കണോ?എന്‍ ടി എ ചോദ്യം പൊതുജനങ്ങളോട്…

അയര്‍ലണ്ടിലെ ടാക്സി ഡ്രൈവര്‍മാരും ഇംഗ്ലിഷ് പരിജ്ഞാനം തെളിയിക്കണോ?എന്‍ ടി എ ചോദ്യം പൊതുജനങ്ങളോട്…

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ടാക്സി ഡ്രൈവര്‍ ലൈസന്‍സ് ലഭിക്കാന്‍ എന്തൊക്കെ ടെസ്റ്റുകളാണ് ഡ്രൈവര്‍മാര്‍ പാസാകേണ്ടത് എന്ന ചോദ്യാവലിയുമായി നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാനായി എന്‍ടിഎ പുതുതായി പുറത്തിറക്കിയ ചോദ്യാവലിയിലാണ് ടാക്സി ഡ്രൈവര്‍മാര്‍ ഇംഗ്ലിഷ് പരിജ്ഞാനമുള്ളവരായിരിക്കണമോ എന്ന ചോദ്യമുള്ളത്.

ഇതിനു പുറമെ ഭൂമിശാസ്ത്രപരമായ അറിവ് ഡ്രൈവര്‍മാര്‍ക്ക് ഉണ്ടായിരിക്കേണ്ടതുണ്ടോ എന്നും ചോദ്യമുണ്ട്. ടാക്സി ഡ്രൈവര്‍മാര്‍ക്ക് യൂണിഫോം ആവശ്യമുണ്ടോ എന്നും എന്‍സിടി ജനങ്ങളോട് ചോദിക്കുന്നു. നവംബര്‍ 30 വരെ ജനങ്ങള്‍ക്ക് ഇക്കാര്യങ്ങളില്‍ എന്‍സിടിയില്‍ അഭിപ്രായമറിയിക്കാം.

2009ലെ എസ്പിഎസ്വി നോളജ് ടെസ്റ്റിന്റെ വരവോടെ ടാക്സി ഡ്രൈവര്‍മാരാകാനെത്തുന്നയാളുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായാണ് എന്‍സിടി കണ്ടെത്തിയിരിക്കുന്നത്. ഇതാണ് ടെസ്റ്റ് പുനഃപരിശോധിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.ചോദ്യാവലിയില്‍ ജനാഭിപ്രായം സ്വീകരിച്ച ശേഷമാകും അതോറിറ്റി ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക.

Scroll To Top