Wednesday August 23, 2017
Latest Updates

വാടകക്കാരുടെ കുടിശിഖ പിരിക്കാന്‍ തങ്ങളെ കിട്ടില്ലെന്ന് ലാന്‍ഡ്‌ലോഡ്‌സ് അസോസിയേഷന്‍ ,വാട്ടര്‍ ബില്ലില്‍ വമ്പന്‍ സര്‍ക്കാര്‍ പറയുന്ന തുകയിലധികം ഈടാക്കുന്നുവെന്ന് ഉപ ഭോക്താക്കള്‍ 

വാടകക്കാരുടെ കുടിശിഖ പിരിക്കാന്‍ തങ്ങളെ കിട്ടില്ലെന്ന് ലാന്‍ഡ്‌ലോഡ്‌സ് അസോസിയേഷന്‍ ,വാട്ടര്‍ ബില്ലില്‍ വമ്പന്‍ സര്‍ക്കാര്‍ പറയുന്ന തുകയിലധികം ഈടാക്കുന്നുവെന്ന് ഉപ ഭോക്താക്കള്‍ 

ഡബ്ലിന്‍ :വീട് മാറി പോകുന്ന വാടകക്കാര്‍ ഐറിഷ് വാട്ടറിന്റെ കുടിശിക തുക മുഴുവന്‍ അടച്ചിട്ടുണ്ടെന്ന രേഖകള്‍ വീട്ടുടമസ്ഥന് കൈമാറുന്നത് വരെ വാടകക്കാരുടെ ഡെപ്പോസിറ്റ് തുക പിടിച്ചു വെയ്ക്കണമെന്നുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ വീട്ടുടമകളുടെ സംഘടന തന്നെ രംഗത്ത്. സംശയ നിവാരണത്തിനും മറ്റുമായി ഐറിഷ് വാട്ടറിനെ സമീപിച്ചാല്‍ ഫോണ്‍ എടുക്കുന്ന ആള്‍ക്ക് തോന്നുന്നത് പോലെയാണ് കാര്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതെന്നും ലാന്‍ഡ്‌ലോഡ്‌സ് അസോസിയേഷന്‍ പറഞ്ഞു.

പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവാകുന്ന മുറയ്ക്ക്എന്‍യോണ്‍മെന്റ് മിനിസ്റ്റര്‍ അലന്‍ കെല്ലിയുമായി ചര്‍ച്ച നടത്തുമെന്ന് റെസിഡന്‍ഷ്യല്‍ ലാന്‍ഡ്‌ലോര്‍ഡ്‌സ് അസോസിയേഷനിലെ ഫിന്‍ടന്‍ മക്‌നമറ പറഞ്ഞു.

സാധാരണ ഗതിയില്‍ ഡബ്ലിനിലെ ഡെപ്പോസിറ്റ് 520 യൂറോയാണ്. നാല് വര്‍ഷത്തേക്ക് ആരെങ്കിലും വാട്ടര്‍ ചാര്‍ജ് അടച്ചില്ലായെങ്കില്‍ കുടിശികവരുന്ന തുക അതിലുമേറെയായിരിക്കുമെന്ന് മക്‌നമറ പറഞ്ഞു. ഡെപ്പോസിറ്റ് തുകയില്‍നിന്ന് വാടക കുടിശിക, വീടിന് വന്ന കേടുപാടുകള്‍ എന്നവ ഉള്‍പ്പെടെ പലതും പിടിക്കാന്‍ കാണും. വീട്ടുടമസ്ഥരെ വെറും കുടിശിക പിരിക്കുന്നവരാക്കരുതെന്നും മക്‌നമറ ആവശ്യപ്പെട്ടു.
കഴിഞ്ഞയാഴ്ച്ചയാണ് ക്യാബിനറ്റ് ഈ നിയമത്തിന് അംഗീകാരം നല്‍കിയത്. അത് മുതല്‍ വീട്ടുടമകളുടെ സംഘടന ഇതിനെതിരെ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. ഐറിഷ് വാട്ടറിന്റെ കുടിശിക പിരിക്കുന്ന ആളുകളാക്കുകയാണ് വീട്ടുടമകളെ എന്നാണ് ഇവര്‍ പരാതിപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം വാട്ടര്‍ സര്‍വീസസ് ആക്ടില്‍ ഉള്‍പ്പെടുത്താതിരുന്ന നിരവധി കാര്യങ്ങള്‍ 2015 വാട്ടര്‍ സര്‍വീസ് ബില്ലില്‍ സര്‍ക്കാര്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശമ്പളത്തില്‍നിന്നോ സോഷ്യല്‍ വെല്‍ഫെയര്‍ പെയ്‌മെന്റില്‍നിന്നോ കുടിശിക തുക പിടിക്കുന്നത് ഉള്‍പ്പെടെയുള്ള
നടപടികള്‍ കഴിഞ്ഞയാഴ്ച്ച പ്രഖ്യാപിച്ച പുതിയ വ്യവസ്ഥകളില്‍ പറയുന്നുണ്ട്.

എന്നാല്‍ കഴിഞ്ഞയാഴ്ച്ച നടത്തിയ പ്രഖ്യാപനം ഒരു പ്രപ്പോസല്‍ മാത്രമാണെന്നും പുതിയ വാട്ടര്‍ ചാര്‍ജ് നിയമങ്ങള്‍ വരുമ്പോള്‍ മാത്രമെ
ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തുവെന്നും പരിസ്ഥിതികാര്യ മന്ത്രാല വക്താവ് പറഞ്ഞു.

സര്‍ക്കാരിന്റെ പ്രാഥമിക പ്രഖ്യാപനത്തെ ലാന്‍ഡ്‌ലോര്‍ഡ്‌സ് തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് കുട്ടികളുടെ മന്ത്രി ജെയിംസ് റെയിലി
പറഞ്ഞു. ഡെപ്പോസിറ്റ് പിടിച്ചു വെയ്ക്കുക എന്നത് താല്‍ക്കാലികമായ ഒരു നടപടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, എന്നു മുതലായിരിക്കുംപുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരികയെന്ന് കാര്യത്തില്‍ വ്യക്തതയില്ലെന്ന് പിആര്‍ടിബി വക്താവ് ചോദ്യത്തിന് മറുപടിയായി പ്രസ്താവനയില്‍ പറഞ്ഞു.
ഇതിനിടെ ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ മുംമ്പ് പ്രഖ്യാപിച്ചതില്‍ അധികം ചാര്‍ജുകള്‍ ഈടാക്കുന്ന ബില്ലുകളാണ് ലഭിക്കുന്നതെന്ന് വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഒരംഗം മാത്രമുള്ള കുടുംബത്തിനു 160 യൂറോയും ഒന്നില്‍ കൂടുതല്‍ അംഗങ്ങളുള്ള വീടുകള്‍ക്ക് 160 യൂറോയുമാണ് മിനിമം വാര്‍ഷിക ബില്ലായി പ്രഖ്യാപിച്ചിരിക്കുന്നത്.ഇതില്‍ 100 യൂറോ വീതം ടാക്‌സ് ക്രഡിറ്റ് ലഭിക്കും.എന്തെങ്കിലും സാങ്കേതിക തെറ്റുകള്‍ സംഭവിച്ചാല്‍ അവ തിരുത്തി കൊടുക്കുമെന്ന് ഐറിഷ് വാട്ടര്‍ അറിയിച്ചു.

Scroll To Top