Friday December 09, 2016
Latest Updates

വിപണിയിലും ലാന്‍ഡ് റോവര്‍ കുതിപ്പ് തുടരുന്നു; ഉത്പാദനം അറുപതു ലക്ഷം കവിഞ്ഞു

വിപണിയിലും ലാന്‍ഡ് റോവര്‍ കുതിപ്പ് തുടരുന്നു; ഉത്പാദനം അറുപതു ലക്ഷം കവിഞ്ഞു

ഉപഭോക്താക്കളുടെ ഇഷ്ട വാഹനമായ ലാന്‍ഡ് റോവറിന്റെ ഉത്പാദനം 60 ലക്ഷം കവിഞ്ഞു. ആറ് പതിറ്റാണ്ടിലേറെയായി വിപണിയിലുള്ള വാഹനത്തിന്റെ വെളുപ്പ് നിറമുള്ള റേഞ്ച് റോവര്‍ വോഗ് എസ്ഇയാണ് അറുപത് ലക്ഷം തികച്ച വാഹനമായി ഇംഗ്ലണ്ടിലെ സോളിഹള്‍ പ്ലാന്റില്‍ നിന്നും പുറത്തിറങ്ങിയത്.

ഏപ്രില്‍ രണ്ടിന് പുറത്തിറങ്ങിയ മോഡല്‍ ഇപ്പോള്‍ ഷാങ്ഹായ് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശനത്തിലാണ്. പഡില്‍ ലാംപ് ഗ്രാഫിക് ആണ് മോഡലിന്റെ സവിശേഷത. വാഹനം അണ്‍ലോക്ക് ചെയ്യുമ്പോള്‍ മുന്‍ഡോറിനു സമീപം നിലത്തായി ‘അറുപത് ലക്ഷം ലാന്‍ഡ് റോവര്‍ ഏപ്രില്‍ 2015’ എന്ന ചിത്രം പ്രത്യക്ഷമാകും. ഡോര്‍ മിററിനുളളില്‍ ഘടിപ്പിച്ച സംവിധാനമാണ് ചിത്രം പ്രൊജക്ട് ചെയ്യുന്നത്. ചെറിയ ഗ്രാഫിക് ലെന്‍സുകളുടെയും ലൈറ്റിന്റെയും സഹായത്തോടെ 80 സെന്റിമീറ്റര്‍ വ്യാസത്തില്‍ നിലത്ത് ചിത്രം പ്രദര്‍ശിപ്പിക്കുകയാണ് ചെയ്യുന്നത്.

2015 ല്‍ റേഞ്ച് റോവര്‍ ബ്രാന്‍ഡിന്റെ നാല്‍പ്പത്തിയഞ്ചാമത് വാര്‍ഷികം ആഘോഷിക്കുകയാണ്. 1970 ലായിരുന്നു റേഞ്ച് റോവര്‍ ബ്രാന്‍ഡ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. 2012 ല്‍ ലോകത്തിലെ ആദ്യ അലുമിനിയം നിര്‍മിത എസ് യുവി എന്ന വിശേഷണവുമായി പുറത്തിറങ്ങിയ നാലാം തലമുറ റേഞ്ച് റോവറാണ് ഇപ്പോള്‍ വിപണിയിലുള്ളത്.

Scroll To Top