Monday December 05, 2016
Latest Updates

അയര്‍ലണ്ടില്‍ സ്ഥലം വാങ്ങാന്‍ വിദേശികളുടെ ക്യൂ,അമേരിക്കക്കാര്‍ മുന്‍പില്‍

അയര്‍ലണ്ടില്‍ സ്ഥലം വാങ്ങാന്‍ വിദേശികളുടെ ക്യൂ,അമേരിക്കക്കാര്‍ മുന്‍പില്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ സ്ഥലം വാങ്ങാന്‍ വിദേശികളുടെ ക്യൂ. അയര്‍ലണ്ടില്‍ വില്‍ക്കുന്ന സ്ഥലങ്ങളില്‍ 80 ശതമാനവും വാങ്ങുന്നത് വിദേശികളെന്നുന്ന് റിപ്പോര്‍ട്ട്.അയര്‍ലണ്ടില്‍ വില്‍ക്കുന്ന പ്രോപ്പര്‍ട്ടികളില്‍ അഞ്ചില്‍ ഒന്ന് മാത്രമാണ് നാട്ടുകാരായ ഐറിഷ് പൌരന്മാര്‍ വാങ്ങുന്നത്. 1990 ന് ശേഷം ഇത് ആദ്യമായാണ്‌പ്രോപ്പര്‍ട്ടി വാങ്ങുന്ന ഐറിഷ് പൌരന്മാരുടെ എണ്ണത്തില്‍ ഇത്രയും കുറവുണ്ടായത്.

ഡബ്ലിന്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ കണക്കാണിത്.കൗണ്ടി ഡബ്ലിനില്‍ കാര്യമായ ഭൂമി വില്‍പ്പന നടക്കുന്നില്ലെങ്കിലും ആകെ കൈമാറ്റം ചെയ്യപ്പെടുന്ന പ്രൊപ്പര്‍ട്ടികളില്‍ കൂടുതലും വാങ്ങിക്കുന്നതും ഐറിഷ് ഇതരവിഭാഗത്തില്‍ പെട്ടവരാണ്.

സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമാണ് അയര്‍ലണ്ടില്‍ പ്രോപ്പര്‍ട്ടി വാങ്ങുന്ന തദ്ദേശീയരുടെ എണ്ണത്തില്‍ കുറവുണ്ടായത്.അയര്‍ലണ്ടില്‍ സ്ഥലം വാങ്ങുന്ന വിദേശീയരില്‍ ഭൂരിപക്ഷം പേരും വടക്കെ അമേരിക്കക്കാരാണ്. സ്ഥലം വാങ്ങുന്ന 34.1 ശതമാനം പേരും യുഎസില്‍ നിന്നും കാനഡയില്‍ നിന്നുമുള്ളവരാണ്. ഭൂരിപക്ഷം
സ്ഥലങ്ങളും വാങ്ങിക്കൂട്ടുന്ന വിദേശീയര്‍ ഐറിഷ് പൌരന്മാരല്ലെങ്കിലും അയര്‍ലണ്ടില്‍ ബന്ധമുള്ളവരോ ഐറിഷ് വേരുകളുള്ളവരോ ആണ്.

ആകെ വില്‍ക്കപ്പെടുന്ന പ്രോപ്പര്‍ട്ടികളില്‍ അയര്‍ലണ്ടില്‍ നിന്നുള്ളവര്‍ 21.6 ശതമാനം സ്വന്തമാക്കുന്നു.വില്‍ക്കപ്പെടുന്ന പ്രോപ്പര്‍ട്ടികളില്‍ 9.9 ശതമാനം സ്വന്തമാക്കുന്ന യുകെ പൌരന്മാരാണ് മൂന്നാം സ്ഥാനത്ത്. 9.4 ശതമാനം പ്രോപ്പര്‍ട്ടി സ്‌പെയിനില്‍ നിന്നുള്ളവര്‍ വാങ്ങുന്നു. 8.1 ശതമാനം പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നത് കാനഡയില്‍ നിന്നുള്ളവരാണ്.ഇന്ത്യയില്‍ നിന്നുള്ള ചില കുത്തക കമ്പനികളും അയര്‍ലണ്ടില്‍ ഭൂമിയില്‍ മുതല്‍ മുടക്കിയിട്ടുണ്ട്.

Scroll To Top