Saturday December 03, 2016
Latest Updates

മോന്‍സിനെതിരെ കടുത്തുരുത്തിയില്‍ ലാലു അലക്‌സ് ?

മോന്‍സിനെതിരെ കടുത്തുരുത്തിയില്‍ ലാലു അലക്‌സ് ?

കോട്ടയം: ഇക്കുറി നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത്തവണ സിനിമാ രാഷ്ട്രീയം എതാണ്ട് ഉറപ്പായി കഴിഞ്ഞു. ഇത്തവണ കേരളം സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നത് ചലച്ചിത്ര താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം കൂടിയാണെന്ന് ഉറപ്പായി കഴിഞ്ഞു. പത്തനാപുരത്ത് ജഗദീഷ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്ന് ഏകദേശം ഉറപ്പിച്ചിരിക്കുകയാണ്. കോട്ടയം കടുത്തുരുത്തിയില്‍ നിന്നും ചലച്ചിത്ര താരം ലാലു അലക്‌സ് ഇടതു പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന പുതിയ വാര്‍ത്ത.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും നിലവിലെ എം.എല്‍.എയുമായ മോന്‍സ് ജോസഫിനെതിരെയണ് ലാലു അലക്‌സ് മത്സരിക്കുക. സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ ലാലു അലക്‌സുമായി നടന്നെന്നാണ് വിവരം. ലാലു അലക്‌സിന്റെ താരമൂല്യം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സഹായിക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ നിഗമനം. അതേസമയം സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ എല്‍.ഡി.എഫ് നേതാക്കള്‍ തയ്യാറായിട്ടില്ല. 2011ല്‍ സ്റ്റീഫന്‍ ജോര്‍ജിനെ 23057 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മോന്‍സ് വിജയിച്ചത്. 2006ലെ തെരഞ്ഞെടുപ്പിലും സ്റ്റീഫന്‍ ജോര്‍ജിനെ മോന്‍സ് പരാജയപ്പെടുത്തിയിരുന്നു.
പത്തനാപുരത്ത് ഗണേശ് കുമാറിനെതിരെ ജഗദീഷ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. കൊല്ലത്തും തിരുവനന്തപുരത്തും യു.ഡി.എഫിനായി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ ജഗദീഷിനെ പത്തനാപുരത്ത് മത്സരിപ്പിക്കാനുള്ള സാധ്യത നേരത്തെ കൊടിക്കുന്നില്‍ സുരേഷ് എം.പി ഒരു പൊതു പരിപാടിയില്‍ വ്യക്തമാക്കിയിരുന്നു.
ആലപ്പുഴയില്‍ നടന്‍ സിദ്ദിഖ് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ക്കെതിരെ ആലപ്പുഴ ജില്ല നേതൃത്വം തന്നെ രംഗത്തെത്തിയിരുന്നു

Scroll To Top