Friday January 19, 2018
Latest Updates

മോഹന്‍ലാല്‍ കേരള സമൂഹത്തെ വഞ്ചിച്ചുവെന്ന് വി ശിവന്‍കുട്ടി എം എല്‍ എ 

മോഹന്‍ലാല്‍ കേരള സമൂഹത്തെ വഞ്ചിച്ചുവെന്ന് വി ശിവന്‍കുട്ടി എം എല്‍ എ 

തിരുവനന്തപുരം: ദേശീയ ഗെയിംസ് വേദിയില്‍ ചുണ്ടനക്കാന്‍ രണ്ടു കോടി രൂപ വാങ്ങിയ നടന്‍ മോഹന്‍ലാല്‍ മലയാളി സമൂഹത്തെയാകെ വഞ്ചിച്ചിരിക്കുകയാണെന്ന് വി. ശിവന്‍ കുട്ടി എംഎല്‍എ.

ലാലിസത്തിനെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ശിവന്‍ കുട്ടി വിമര്‍ശനവുമായി രംഗത്തെത്തിയത്. സ്‌കൂള്‍ കുട്ടികളുടെ പരിപാടിയുടെ നിലവാരം പോലും പുലര്‍ത്താത്ത ലാലിസത്തിന് രണ്ടു കോടി രൂപ കൊടുത്തത് എന്തടിസ്ഥാനത്തിലാണെന്ന് സര്‍ക്കാരും ഗെയിംസ് സംഘാടകരും വ്യക്തമാക്കണം.

പൊതു ഖജനാവില്‍ നിന്ന് സാധാരണക്കാരന്റെ നികുതിപ്പണം ഇങ്ങനെ ധൂര്‍ത്തടിക്കാന്‍ അനുവദിക്കില്ലെന്നും ഗെയിംസിലെ അഴിമതിക്കെതിരേ ഏതറ്റം വരെയും പോകുമെന്നും ശിവന്‍ കുട്ടി പറഞ്ഞു.

മോഹന്‍ലാല്‍ കേവലം ഒരു നടന്‍ മാത്രമല്ല. രാജ്യം പത്മ ബഹുമതി നല്കി ആദരിച്ച വ്യക്തിയാണ്. പോരാത്തതിനു ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ആയിട്ടാണെങ്കിലും ലഫ്റ്റനന്റ് കേണല്‍ റാങ്ക് വഹിക്കുന്ന വ്യക്തിയുമാണ്. അങ്ങനെയൊരാള്‍ കേവലം വേദിയില്‍ വന്നുനിന്നു ചുണ്ടനക്കാന്‍ രണ്ടു കോടി രൂപ വാങ്ങിയത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും ശിവന്‍ കുട്ടി പറഞ്ഞു.

Scroll To Top