Saturday July 22, 2017
Latest Updates

ലാലും ലാലും ഒരുമിക്കുന്നു

ലാലും ലാലും ഒരുമിക്കുന്നു

മോഹന്‍ലാലും ലാല്‍ ജോസും ഒരുമിക്കുന്നു. ബെന്നി പി. നായരമ്പലമാണ് തിരക്കഥ.

മമ്മൂട്ടി നായകനായ മറവത്തൂര്‍ കനവാണ് ലാല്‍ ജോസിന്റെ ആദ്യ ചിത്രം. നാലു ചിത്രങ്ങള്‍ മമ്മൂട്ടിയെ നായകനാക്കി ലാല്‍ ജോസ് ഒരുക്കിയിട്ടുണ്ട്.

മോഹന്‍ലാലിനെ നായകനാക്കി ചിത്രം പ്രതീക്ഷിക്കാമോ എന്നത് ലാല്‍ ജോസുമായുള്ള അഭിമുഖങ്ങളിലെ സ്ഥിരം ചോദ്യമായിരുന്നു. മോഹന്‍ലാലിന് അനുയോജ്യമായ കഥ വരുമ്പോള്‍ ഒരുമിച്ച് സിനിമയുണ്ടാകും എന്നാണ് ലാല്‍ ജോസ് ഡബ്ലിനില്‍ എത്തിയപ്പോള്‍ പോലും ഒരു ചോദ്യത്തിന് ഉത്തരമായിപറഞ്ഞിരുന്നത്.

മോഹന്‍ലാലിനെ നായകനാക്കി കസിന്‍സ് എന്ന ചിത്രമാണ് ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍, ആ പ്രോജക്ട് നടന്നില്ല.

Scroll To Top