Saturday December 10, 2016
Latest Updates

മടിയന്‍മാരായ ടൂറിസ്റ്റുകളില്‍ ഐറിഷ്‌കാരും 

മടിയന്‍മാരായ ടൂറിസ്റ്റുകളില്‍ ഐറിഷ്‌കാരും 

ഡബ്ലിന്‍: ലോകത്തിലെ ഏറ്റവും മടിയന്‍മാരായ ടൂറിസ്റ്റുകളുടെ പട്ടികയില്‍ അയര്‍ലണ്ടും. അവധി ദിനങ്ങള്‍ ചെലവഴിക്കാന്‍ യാത്ര പോകുന്ന അയര്‍ലണ്ടുകാര്‍ ഭൂരിപക്ഷം പേരും വെറുതെ ഇറങ്ങി തീര്‍ക്കുകയൊ മദ്യപിച്ച് റൂമില്‍ തന്നെ കിടക്കുന്നവരോ ആണെന്ന് സര്‍വെ റിപ്പോര്‍ട്ട്. സര്‍വെ റിപ്പോര്‍ട്ട് പ്രകാരം ഐറിഷ് ടൂറിസ്റ്റുകളില്‍ മൂന്നില്‍ രണ്ടു പേരും വെറുതെ കടല്‍ തീരത്ത് സൂര്യസ്‌നാനം ചെയ്ത് കിടക്കാനോ പുസ്തകം വായിച്ചു കൊണ്ട് കിടക്കാനോ ഇഷ്ടപ്പെടുന്നവരാണ്. അഞ്ചില്‍ രണ്ടു ടൂറിസ്റ്റുകള്‍ പകല്‍ സമയം ഉറങ്ങി തീര്‍ക്കുമ്പോള്‍ പകുതിയോളം പേര്‍ വെറുതെ മദ്യപിച്ച് സമയം കൊല്ലുന്നു. ഭക്ഷണക്കാര്യത്തിലേക്ക് വന്നാല്‍ അവിടെയും അയര്‍ലണ്ടുകാര്‍ മുന്‍പന്തിയിലാണ്. ഐറിഷ് ടൂറിസ്റ്റുകളില്‍ 53 ശതമാനം പേര്‍ വെറുതെ ഭക്ഷണം കഴിച്ചും ഹോളിഡേ ട്രിപ്പ് ആഘോഷിക്കുന്നവരാണ്. 

ആഹാരം കഴിച്ച് മടി പിടിച്ചിരിക്കുന്ന യാത്രികരുടെ ലോകശരാശരി 41 ശതമാനമാണ്. ഐറിഷ് ടൂറിസ്റ്റുകള്‍ കയാക്കിംഗ്, നീന്തല്‍, മല കയറ്റം തുടങ്ങിയ എല്ലാ വിനോദങ്ങളില്‍ നിന്നും അകന്നു നില്ക്കുന്നവരാണെന്നും സര്‍വെ ഫലം വ്യക്തമാക്കുന്നു. എക്‌സ്‌പെഡിയയാണ് സര്‍വെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഏറ്റവും മടിയന്‍മാരായ ടൂറിസ്റ്റുകളുടെ ആദ്യ പത്ത് രാജ്യങ്ങളില്‍ ഒന്‍പതാം സ്ഥാനത്താണ് ഐറിഷ് പൌരന്മാര്‍. ജപ്പാനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. തായ്‌ലണ്ട്, യുകെ, സൌത്ത് കൊറിയ, ഡെന്‍മാര്‍ക്ക് സ്വീഡന്‍, നോര്‍വേ തുടങ്ങിയ രാജ്യങ്ങളും പട്ടികയിലുണ്ട്. 

അതേസമയം സര്‍വെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അടിസ്ഥാനരഹിതമാണെന്നു ഗാല്‍വെയിലെ ഡെല്‍ഫി അഡ്‌വെഞ്ച്വര്‍ റിസോര്‍ട്ടിന്റെ മാര്‍ക്കറ്റിംഗ് മാനേജര്‍ ആലി മോഫാറ്റ് പറഞ്ഞു. 

Scroll To Top