Sunday December 04, 2016
Latest Updates

സിസേറിയനു ശേഷം യുവതിയുടെ വയറ്റില്‍ ഡോക്ടര്‍മാര്‍ മൊബൈല്‍ ഫോണ്‍ മറന്നുവച്ചു!

സിസേറിയനു ശേഷം യുവതിയുടെ വയറ്റില്‍ ഡോക്ടര്‍മാര്‍ മൊബൈല്‍ ഫോണ്‍ മറന്നുവച്ചു!

സിസേറിയനു ശേഷം യുവതിയുടെ വയറ്റില്‍ ഡോക്ടര്‍മാര്‍ മൊബൈല്‍ ഫോണ്‍ മറന്നുവച്ചു.ജോര്‍ദ്ദാനിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്.
ഹനാന്‍ മഹ്മൂദ് അബ്ദുല്‍ കരീം എന്ന മുപ്പത്തിയാറുകാരിക്കാണ് ദുരനുഭവം.അമ്മാനിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. സിസേറിയനില്‍ ഇവര്‍ ഒരു ആണ്‍കുട്ടിക്ക് ജന്മം നല്കി. എന്നാല്‍ വീട്ടിലെത്തിയതു മുതല്‍ വയറ്റില്‍ വിറയലും അസഹനീയമായ വേദനയും അനുഭവപ്പെടുകയായിരുന്നു.
ഉടന്‍ തന്നെ പ്രസവം നടന്ന ആശുപത്രിയില്‍ വിദഗ്ദ പരിശോധനക്കായി യുവതിയും അമ്മ മജീദ അബ്ദുല്‍ ഹമീദും എത്തിയെങ്കിലും കാര്യമായ പരിശോധനകളൊന്നും തന്നെ ലഭിച്ചില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു. തുടര്‍ന്ന് ഇവര്‍ അമ്മാനിലെ എ&ഇഡിപ്പാര്‍ട്ട്‌മെന്റിലെത്തുകയും ഇവിടെ നടന്ന എക്‌സ്‌റേ പരിശോധനയില്‍ വയറ്റില്‍ മൊബൈല്‍ ഫോണ്‍ ഉള്ളതായി സ്ഥിതീകരിക്കപ്പെടുകയുമായിരുന്നു.
ഉടന്‍ തന്നെ യുവതിയെ ശസ്ത്രക്രിയക്ക് വിധേയയാക്കി മൊബൈല്‍ പുറത്തെടുത്തു. സംഭവം നിഷേധിച്ച അമ്മാനിലെ സ്വകാര്യ ആശുപത്രി എന്നാല്‍ സംഭവത്തില്‍ വിശദമായഅന്വേഷണത്തിന് ഉത്തരവിട്ടു.
സംഭവം ജോര്‍ദ്ദാനിലെ രാഷ്ട്രീയ രംഗത്തടക്കം വന്‍വിവാദമായിരിക്കുകയാണ്. എംപിസാലിം അല്‍ ബതൈന അടക്കമുള്ളവര്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുകയും സര്‍ക്കാറിന്റെ രാജിയടക്കമുള്ള നടപടികള്‍ ആവശ്യപ്പെടുകയും ചെയ്തു.

Scroll To Top