Saturday October 20, 2018
Latest Updates

കനത്ത മഞ്ഞത്ത് കുര്‍ബാനയ്‌ക്കെത്തിയ മുത്തശ്ശി പള്ളി മുറ്റത്ത് തെന്നി വീണ് മരിച്ചു 

കനത്ത മഞ്ഞത്ത് കുര്‍ബാനയ്‌ക്കെത്തിയ മുത്തശ്ശി പള്ളി മുറ്റത്ത് തെന്നി വീണ് മരിച്ചു 

ബ്‌ളാക്ക് റോക്ക് :കനത്ത മഞ്ഞത്ത് പള്ളിയിലേക്കെത്തിയ മുത്തശ്ശി പള്ളി മുറ്റത്ത് തെന്നി വീണ് മരിച്ചു.കൗണ്ടി ലൗത്തിലെ ബ്‌ളാക്ക് റോക്ക് ഒലിവര്‍ പ്ലങ്കറ്റ് പള്ളി മുറ്റത്താണ് സംഭവം.

ബാങ്ക് ഹോളിഡേ ദിനമായ ഇന്നലെ രാവിലെ പള്ളിയില്‍ കുര്‍ബാന കൂടാനെത്തിയ 81 വയസുകാരിയായ മുത്തശി പള്ളി മുറ്റത്ത് ഐസില്‍ തെന്നി തലയിടിച്ച് വീഴുകയായിരുന്നു.അപകട സ്ഥലത്ത് വെച്ച് തന്നെ മരണവും സംഭവിച്ചു.

മുന്‍പ് മ്യൂസിക്ക് ടീച്ചറായിരുന്ന ഇവരായിരുന്നു പള്ളിയിലെ ഓര്‍ഗന്‍ വായിച്ചിരുന്നതും.റോക്ക് റോഡിലെ ആനി കിങ്ങാണ് മരണപ്പെട്ടത്.

അപകടം നടന്ന് കുറെ സമയത്തിന് ശേഷമാണ് സംഭവം മറ്റുള്ളവര്‍ അറിഞ്ഞത്.

മൃതദേഹം ദ്രോഗഡ ആശുപത്രിയിലേയ്ക്ക് മാറ്റി.പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് ഗാര്‍ഡ അറിയിച്ചു.

രാജ്യത്തുടനീളം ബ്‌ളാക് ഐസും,മഞ്ഞുകൂനകളും അപകടമുണ്ടാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.മഞ്ഞിന് ശേഷം കടുത്ത തണുപ്പിലും,സൂര്യവെളിച്ചം അന്തരീക്ഷത്തെ പ്രകാശമാക്കുന്നത് ഐസ് കാര്യമാക്കാതെ യാത്ര നടത്തുവാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്.വഴികളിലും,നടപ്പാതകളിലും കൂടുതല്‍ ശ്രദ്ധിച്ചു യാത്ര ചെയ്യണമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി അഭ്യര്‍ത്ഥിച്ചു.

Scroll To Top