Saturday December 10, 2016
Latest Updates

സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കല്‍ :സര്‍ക്കാരിന് അനുകൂലനയമെന്ന് ചെന്നിത്തല 

സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കല്‍ :സര്‍ക്കാരിന് അനുകൂലനയമെന്ന് ചെന്നിത്തല 

തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല ദര്‍ശന വിഷയത്തില്‍ ഭക്തര്‍ക്ക് അനുകൂലമായ നിലപാടാകും സര്‍ക്കാര്‍ക്ക് തീരുമാനിക്കുകയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് വിലക്കില്ല.
എന്നാല്‍, പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. പാരമ്പര്യവും ആചാരങ്ങളും അനുസരിച്ചാണ് ശബരിമലയിലെ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയത്തില്‍ വിശ്വാസത്തെ വ്രണപ്പെടുത്താത്ത നടപടികളായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് ദേവസ്വം മന്ത്രി വി.എസ് ശിവകുമാര്‍ പറഞ്ഞു. വിവിധ വശങ്ങള്‍ പരിശോധിച്ച് കോടതിയില്‍ സത്യവാങ്മൂലം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Scroll To Top