Saturday December 03, 2016
Latest Updates

നാലര ലക്ഷം രൂപയുടെ സെഡാനുമായി ഇന്ത്യന്‍ വിപണി പിടിക്കാന്‍ റഷ്യന്‍ കമ്പനി

നാലര ലക്ഷം രൂപയുടെ സെഡാനുമായി ഇന്ത്യന്‍ വിപണി പിടിക്കാന്‍ റഷ്യന്‍ കമ്പനി

ഇന്ത്യന്‍ വാഹനപ്രേമികള്‍ക്കായ് നാലര ലക്ഷം രൂപയ്‌ക്കൊരു ഒന്നാംതരം സെഡാന്‍ ലാഡാ വെസ്റ്റ. റഷ്യന്‍ വാഹന നിര്‍മ്മാതാക്കളയാ എവി ടു വാസാണ് വില കുറഞ്ഞ ഈ വാഹനം നിര്‍മ്മിക്കുന്നത്. ഫോക്‌സ്‌വാഗന്‍ വെന്റോയ്ക്ക് വെല്ലുവിളിയായിട്ടാണ് ലാഡാ വെസ്റ്റ വിപണിയിലെത്തുന്നത് എന്നാണ് പ്രാഥമിക വിലയിരുത്തലുകള്‍. വാഹനം വിപണിയിലെത്താന്‍ സെപ്റ്റംബര്‍ വരെ കാത്തിരിക്കണമെന്നാണ് കമ്പനി നല്‍കുന്ന വിവരം. സെപ്തംബറിലെ ലൗഞ്ച് ലക്ഷ്യമാക്കി കമ്പി ഏതാണ് 300 വാഹനങ്ങ്ള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നാണ് വിവരം. ബാക്കിയുള്ളവയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. കാറിന്റെ സ്‌പൈ പിക്‌ചേഴ്‌സ് കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റിലൂടെ പുറത്തു വന്നിരുന്നു. കാര്‍ നിര്‍മ്മാണഘട്ടം പൂര്‍ത്തിയാക്കി ഫാക്ടറിയില്‍തന്നെ സൂക്ഷിച്ചിരിക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്.

മൂന്ന് വ്യത്യസ്ത ലുക്കുകളിലാണ് കാര്‍ എത്തുക. റിനോ-നിസാനുമായി സഹകരിച്ചാണ് കാറിന്റെ സാങ്കേതികത്വം എവി ടു വാസ് വികസിപ്പിച്ചിരിക്കുന്നത്. 1150 നും 1192നും ഇടയിലായിരിക്കും കാറിന്റെ ഭാരം. ലിറ്ററില്‍ 20 കിലോമീറ്റര്‍ വരെയാണ് കാറിന്റെ ഇന്ധനക്ഷമത. 55 ലിറ്ററാണ് ടാങ്കിന്റെ ശേഷി. ഈ വര്‍ഷാവസാനത്തോടെ അയ്യായിരം യൂണിറ്റുകള്‍ നിരത്തിലിറക്കാനാണ് കമ്പനിയുടെ പദ്ധതി. കിഴക്കന്‍ റഷ്യയിലെ പ്ലാന്റിലാണ് കാറിന്റെ നിര്‍മാണം നടക്കുന്നത്.

കഴിഞ്ഞ വര്‍ഷം മധ്യത്തോടെ അവതരിപ്പിച്ച ലാഡാ വെസ്റ്റയുടെ കോണ്‍സപ്റ്റ് മോഡലില്‍നിന്ന് കാര്യമായ വ്യത്യാസങ്ങള്‍ വരുത്താതെയാണ് ഇപ്പോള്‍ കാര്‍ വിപണിയില്‍ എത്തിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ നാലര ലക്ഷം രൂപയ്ക്ക് സെഡാന്‍ കാര്‍ ഒന്നും തന്നെ ലഭ്യമല്ല. ഫോക്‌സ്‌വാഗന്‍ വെന്റോ, സ്വിഫ്റ്റ് ഡിസൈര്‍, ഹോണ്ട അമേസ്, ഹോണ്ടാ സിറ്റി, ഹ്യുണ്ടെയ് വെര്‍ണ തുടങ്ങിയ കാറുകള്‍ എല്ലാം തന്നെ ആറു ലക്ഷം രൂപയ്ക്ക് മുകളിലേക്ക് വിലയുള്ളവയാണ്.

Scroll To Top