Sunday December 11, 2016
Latest Updates

അയര്‍ലണ്ടില്‍ ജോലി ഒഴിവുകള്‍ ഇഷ്ടം പോലെ; ഉദ്യോഗാര്‍ത്ഥികള്‍ക്ക് കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ ഇല്ലെന്ന് പരാതി

അയര്‍ലണ്ടില്‍ ജോലി ഒഴിവുകള്‍ ഇഷ്ടം പോലെ; ഉദ്യോഗാര്‍ത്ഥികള്‍ക്ക് കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ ഇല്ലെന്ന് പരാതി

ഡബ്ലിന്‍ :ഡിഗ്രി സ്വന്തമാക്കിയവര്‍ക്ക് അയര്‍ലണ്ടില്‍ ധാരാളം ജോലി സാധ്യതകളാണുള്ളതെന്ന് വിഗ്ദ്ധര്‍. അതേസമയം ഉദ്യോഗാര്‍ത്ഥികളുടെ കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ മോശമാണ് എന്ന് പല കമ്പനികളും പരാതിപ്പെടുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഈ വര്‍ഷത്തെ ഗ്രാഡ്അയര്‍ലണ്ട് ഗ്രാജ്വേറ്റ് ആന്‍ഡ് റിക്രൂട്ട്‌മെന്റ് ട്രെന്‍ഡ്‌സ് നടത്തിയ സര്‍വേ പറയുന്ന കാര്യങ്ങള്‍ ഇവയാണ്:
$ 1% കമ്പനികള്‍ മാത്രമാണ് ഡിഗ്രി കഴിഞ്ഞു പുറത്തിറങ്ങുന്നവരെ ഉടന്‍ ജോലിക്കെടുക്കാന്‍ തയ്യാറാകാത്തത്.

$ ബിസിനസ് വര്‍ദ്ധിച്ചതു കാരണം ഡിഗ്രിക്കാരെ ജോലിക്കെടുക്കാന്‍ തങ്ങള്‍ തീരുമാനിച്ചിരിക്കുന്നതായി 65% കമ്പനികളും പറയുന്നു.

$ ഡിഗ്രിക്കാര്‍ക്ക് കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ കുറവാണ് എന്നതാണ് പ്രധാന പ്രശ്‌നമെന്ന് 50% കമ്പനികളും വ്യക്തമാക്കുന്നു.

$ ഡിഗ്രി കഴിഞ്ഞവരെ ഉടന്‍ ജോലിയില്‍ പ്രവേശിപ്പിക്കുന്നത് ബുദ്ധിമുട്ടുകളുണ്ടാക്കുമെന്ന് 55% കമ്പനികളും വിശ്വസിക്കുന്നു.

മുന്‍ വര്‍ഷം 33% ഡിഗ്രിക്കാരെയാണ് ജോലിയില്‍ പ്രവേശിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 42% ആയി വര്‍ദ്ധിച്ചിട്ടുണ്ടെന്നും സര്‍വേ കണ്ടെത്തി. തുടക്കത്തിലെ ശമ്പളം ശരാശരി 28,332ല്‍ നിന്നും വര്‍ദ്ധിച്ച് 28,461 യൂറോയിലെത്തിയിട്ടുണ്ട്. ആദ്യ വര്‍ഷം 24,000 യൂറോയില്‍ താഴെ ശമ്പളം ലഭിക്കുന്ന ഡിഗ്രിക്കാര്‍ വെറും 18% മാത്രമാണെന്നും സര്‍വേ പറയുന്നു.

ഇപ്പോള്‍ ഡിഗ്രി കഴിഞ്ഞ് പുറത്തിറങ്ങുന്ന ഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും ശരിയായ കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ ഇല്ലാത്തത് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായി കമ്പനികള്‍ ആശങ്ക പങ്കുവച്ചു. ഇതിനുപുറമെ ഐടി വിജ്ഞാനം, മറ്റ് ഭാഷകളിലുള്ള പ്രാവീണ്യം എന്നിവയും ഇവര്‍ക്ക് കുറവാണ്. നേതൃപാടവം, ഉറച്ച തീരുമാനമെടുക്കാനുള്ള കഴിവ്, സമ്മര്‍ദ്ദസാഹചര്യങ്ങളില്‍ ജോലി ചെയ്യാനുള്ള ശേഷി, മറ്റുള്ളവരുമായി ഇടപഴകാനുള്ള ശേഷി എന്നിവയുള്ള ഉദ്യോഗാര്‍ത്ഥികളെയാണ് തങ്ങള്‍ക്ക് ആവശ്യമെന്ന് എല്ലാ കമ്പനികളും ഒരേ സ്വരത്തില്‍ പറയുന്നു.

Scroll To Top