Sunday December 04, 2016
Latest Updates

ലേബറിനെ നയിക്കാന്‍ ബ്രെന്‍ഡന്‍ ഹൗളിന് മോഹം,കെല്ലിയ്ക്ക് പിന്തുണ നഷ്ടപ്പെടുന്നു

ലേബറിനെ നയിക്കാന്‍ ബ്രെന്‍ഡന്‍ ഹൗളിന് മോഹം,കെല്ലിയ്ക്ക് പിന്തുണ നഷ്ടപ്പെടുന്നു

ഡബ്ലിന്‍: ജോണ്‍ ബര്‍ട്ടന്‍ ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനം ഒഴിഞ്ഞതോടെ പാര്‍ട്ടിയെ നയിക്കാന്‍ ആര് എന്ന ചോദ്യം ഉയരുന്നതിനിടെ പാര്‍ട്ടിയെ നയിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് ബ്രെന്‍ഡന്‍ ഹൗളിന്‍ വ്യക്തമാക്കി. തന്റെ നല്ല കാലം പാര്‍ട്ടിക്കായി താന്‍ നീക്കി വച്ചുവെന്നും, പാര്‍ട്ടിയെ നയിക്കാന്‍ താന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നുവെന്നും ഹൗളിന്‍ പറഞ്ഞു. അയര്‍ലണ്ടിനെ ആധുനികവല്‍ക്കരിക്കുന്നതില്‍ ലേബര്‍ പാര്‍ട്ടി വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും വെക്‌സ് ഫോര്‍ഡ് ടി.ഡി കൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടു.

ബര്‍ട്ടന് ശേഷം നേതൃസ്ഥാനമേറ്റെടുക്കാന്‍ ജാന്‍ ഒ സള്ളിവന്‍, ഷോണ്‍ ഷെര്‍ലക്ക്, ബ്രെന്‍ഡന്‍ റയാന്‍, വില്ലി പെന്റോസ് എന്നിവരുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. അതേസമയം നേതൃസ്ഥാനത്തേയ്ക്ക് അലന്‍ കെല്ലി വരുമെന്നാണ് താന്‍ കരുതുന്നതെന്നും ഹൗളിന്‍ പറഞ്ഞു.പാര്‍ട്ടിയുടെ ഉപനേതാവായ കെല്ലിയ്‌ക്കെതിരെ പാര്‍ട്ടിയ്ക്കുള്ളില്‍ വന്‍തോതിലുള്ള എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്

Scroll To Top