Sunday December 04, 2016
Latest Updates

വാട്ടര്‍ ചാര്‍ജ്ജ് പിന്‍വലിക്കാന്‍ പാടില്ലെന്ന നിലപാടുമായി ലേബര്‍ പാര്‍ട്ടി:അയര്‍ലണ്ടിലെ ഭാവി തലമുറ പാശ്ചാത്തപിക്കേണ്ടി വരുമെന്ന് അലന്‍ കെല്ലി

വാട്ടര്‍ ചാര്‍ജ്ജ് പിന്‍വലിക്കാന്‍ പാടില്ലെന്ന നിലപാടുമായി ലേബര്‍ പാര്‍ട്ടി:അയര്‍ലണ്ടിലെ ഭാവി തലമുറ പാശ്ചാത്തപിക്കേണ്ടി വരുമെന്ന് അലന്‍ കെല്ലി

ഡബ്ലിന്‍: തര്‍ക്ക വിഷയമായ വാട്ടര്‍ ചാര്‍ജ്ജ് പിന്‍വലിക്കുന്ന പ്രശ്‌നത്തില്‍ ഇന്നലെ കൂടിയ ഡോള്‍ ചര്‍ച്ചയില്‍ ഭിന്നാഭിപ്രായം.

വാട്ടര്‍ ചാര്‍ജ്ജ് താല്‍ക്കാലികമായി നിര്‍ത്തലാക്കാനുള്ള ഫിനഗേലിന്റെയും ഫിയനാഫാളിന്റെയും തീരുമാനത്തിനെതിരെ ലേബര്‍ പാര്‍ട്ടിയാണ് രംഗത്ത് വന്നത്.ചര്‍ച്ചയില്‍ പങ്കെടുത്ത പാര്‍ട്ടി ഉപനേതാവും പരിസ്ഥിതി വകുപ്പ് മന്ത്രിയുമായ അലന്‍ കെല്ലി കനത്ത നിലപാടാണ് എടുത്തത്. ‘എല്ലാ യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങളും വാട്ടര്‍ ചാര്‍ജ്ജ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വാട്ടര്‍ ചാര്‍ജ്ജ് നിര്‍ത്തലാക്കുന്നത് ഭാവിയില്‍ ഡബ്ലിനില്‍ ജലക്ഷാമത്തിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐറിഷ് വാട്ടറില്‍ ജോലി ചെയ്യുന്ന 5,000ഓളം വരുന്ന തൊഴിലാളികളെപ്പറ്റിയും കെല്ലി ആശങ്ക പ്രകടിപ്പിച്ചു.

വാട്ടര്‍ ചാര്‍ജ്ജ് താല്‍ക്കാലികമായി നിര്‍ത്തലാക്കുന്നതിന്റെ നിയമ സാധുതയെയും ഇന്നലെ ആര്‍.ടി.ഇയ്ക്ക് നല്‍കിയ അഭിമുഖത്തിലും കെല്ലി ചോദ്യം ചെയ്തു. ഐറിഷ് വാട്ടര്‍ ഇല്ലാതാക്കുന്നത് രാഷ്ട്രീയ, സാമ്പത്തിക, പാരിസ്ഥിതിക രംഗങ്ങളില്‍ നാശത്തിന് കാരണമാകുകയാണെ് അദ്ദേഹം തുറന്നടിച്ചു. നാളത്തെ തലമുറ ഇതിന്റെ പേരില്‍ പശ്ചാത്തപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ വാട്ടര്‍ ചാര്‍ജ്ജ് അടച്ചവരെ വിഡ്ഢികളാക്കുകയാണോ എന്നും അദ്ദേഹം ചോദിച്ചു. ഫിനഗേലിന്റെ സിമോ കൊവേനിയും വാട്ടര്‍ ചാര്‍ജ്ജിനെ പിന്തുണച്ചു.

എന്നാല്‍ ഇക്കാര്യത്തില്‍ പുതുതായി നടപടികളൊനനും കൈക്കൊണ്ടിട്ടില്ല. കഴിഞ്ഞ ദിവസം ഫിനഗേലും ഫിയനാഫാളും നടത്തിയ ചര്‍ച്ചയില്‍ വാട്ടര്‍ ചാര്‍ജ്ജിനെപ്പറ്റി ഏകദേശ ധാരണയിലെത്തിയിരുെങ്കിലും കരാര്‍ ഇതുവരെ ഒപ്പുവച്ചിട്ടില്ല.

എന്നാല്‍ ഐറിഷ് വാട്ടര്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ് എന്ന നിലപാടാണ് ഫിയനാഫാളിന്റെ ബാരി കോവന്‍ ഡോളില്‍ എടുത്തത്. ഈ പ്രശ്‌നം വീണ്ടും ഇലക്ഷനിലേയ്ക്ക് നയിച്ചേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വാട്ടര്‍ ചാര്‍ജ്ജ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് ഡോളിലാണെന്നും ഫിയനാഫാളും ഫിനഗേലും തമ്മിലല്ലെന്നും ഷിന്‍ ഫെന്‍ നേതാവ് ഗെറി ആഡംസ് വ്യക്തമാക്കി.

Scroll To Top