Friday August 18, 2017
Latest Updates

മൂന്നാര്‍ മലനിരകളില്‍ വിടര്‍ന്ന ജനാധിപത്യപുഷ്പങ്ങള്‍!-(സെബി സെബാസ്റ്റ്യന്‍)

മൂന്നാര്‍ മലനിരകളില്‍ വിടര്‍ന്ന ജനാധിപത്യപുഷ്പങ്ങള്‍!-(സെബി സെബാസ്റ്റ്യന്‍)

Moonnar-strike-labors-300x176മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമര വിജയം കേരളത്തിന്റെ ജനാധിപത്യ വിഹായസ്സിലെ ശുക്രനക്ഷത്രമാണ്. ചരിത്രത്തില്‍ സമാനതകളില്ലാത്ത സമരവും അതിന്റെ വിജയവും കേരളം മുഴുവന്‍ സന്തോഷത്തോടെയും അതിലേറെ അഭിമാനത്തോടെയുമാണ് ഏറ്റെടുത്തത്.  ജനാധിപത്യത്തിലേക്കുള്ള വിപ്ലവകരമായ ഒരു മടങ്ങിപോക്കായിരുന്നു ആ സമരവും അതിന്റെ പരിസമാപ്തിയും.ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും, ഒരു രാഷ്ട്രീയ നേതാവിന്റെയും, ഒരു സംഘടനയുടെയും നേതൃത്വമില്ലതെ നേടിയെടുത്ത വിജയമാണിത്.

അനീതികള്‍ക്കും അസമത്വങ്ങള്‍ക്കും ചൂഷണത്തിനുമെതിരെ പടപൊരുതാന്‍ ഒരു കൊടിയുടേയും പാര്‍ട്ടിയുടെയും പിന്‍ബലം വേണ്ടെന്നു തെളിയിച്ച സമരമായിരുന്നു ഇത്. കേരളത്തിലെ പ്രത്യേകമായ സാഹചര്യത്തില്‍ ഒരു മലയാളിയുടെ മനസ്സില്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാതിരുന്ന കാര്യം ഏറെക്കുറെ നിരക്ഷരരും ദരിദ്രരുമായ ഒരു ജനത നേടിയെടുത്തു.ഒരു പേരില്ലാത്ത,ഒരു മുഖമില്ലാത്ത ‘കഴുതകള്‍’ എന്ന് വിളിപ്പേരുള്ള അതേ ജനം തന്നെ, പൊതുജനം തന്നെ അവസാനം വിജയിച്ചു .

ഈ ജനത്തെ വ്യവസ്ഥാപിത പാര്‍ട്ടികള്‍ ‘അരാഷ്ട്രീയ വാദികള്‍’ എന്ന് വിളിക്കാത്തത് എന്തുകൊണ്ടാണ്?ഇവര്‍ സമരത്തില്‍ ഉടനീളം അരാഷ്ട്രീയതയല്ലേ പ്രകടിപ്പിച്ചത്?എന്നിട്ടും എല്ലാ പാര്‍ട്ടികളും നേതാക്കളും അവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാന്‍ എത്തി ചേര്‍ന്നു.രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ കര്‍ത്തവ്യം നേരോടെ നിര്‍വഹിച്ചില്ലെങ്കില്‍ ഈ ഗതിവരുമെന്നോര്‍ക്കണം! ഇറ്റലിയില്‍ എകാധിപതിയായിരുന്ന മുസ്സോളനിയെ കൊന്നു നടുറോഡില്‍ കെട്ടിതൂക്കിയ ജനവും, ലിബിയയില്‍ കേണല്‍ ഗദ്ധാഫിയെ റോഡിലൂടെ വലിച്ചിഴച്ചു അടിച്ചു കൊന്ന ജനവും മൂന്നാര്‍ വരെ എത്തിയിരിക്കുന്നു!!! അവര്‍ നേതാക്കള്‍ക്കെതിരെ കാലിലെ ചെരുപ്പ് ഊരി എടുത്തുകഴിഞ്ഞു !!!.അവര്‍ പാര്‍ട്ടി കൊടികള്‍ വലിച്ചെറിയാനും നേതാക്കന്മാരെ ആട്ടിയോടിക്കാനും ഉള്ള പ്രബുദ്ധത കൈവരിച്ചു കഴിഞ്ഞു എന്നത് തികച്ചും ചാരിതാര്‍ഥ്യജനകമാണ്..!!

സമരത്തിന്റെ ആദ്യനാളുകളില്‍ വാര്‍ത്താമാധ്യമങ്ങളും നേതാക്കളും തിരിഞ്ഞു നോക്കിയതേയില്ല .എന്നാല്‍ പിന്നിട് അവര്‍ക്കെല്ലാവര്‍ക്കും വലിഞ്ഞു കയറി വരേണ്ടി വന്നു.അതാണ് ജനാധിപത്യത്തിന്റെ ശക്തി.ഇതാണ് ജനാധിപത്യം …ഇത് തന്നെയാണ് ജനാധിപത്യം… ഇതായിരിക്കണം ജനാധിപത്യം… .!!പാര്‍ട്ടികളുടെയോ,നേതാക്കളുടെയോ,ട്രേഡ് യുണിയനുകളുടെയോ ആധിപത്യമല്ല നാം മൂന്നാറില്‍ കണ്ടത്; മറിച്ചു ജനങ്ങളുടെ ആധിപത്യമാണ്.ലോക്കല്‍ നേതാക്കളും പഞ്ചായത്ത് പ്രസിഡണ്ടും തുടങ്ങി എം എല്‍ എ മാരും മന്ത്രിമാരും വരെ ജനങ്ങളുടെ അധികാരത്തിനും ‘ധാര്‍ഷ്ട്യ’ ത്തിനും മുന്നില്‍ പകച്ചു നില്‍ക്കുന്നത് നാം കണ്ടു. നിസ്സഹായരായി നാണം കെട്ട് അവര്‍ മടങ്ങിപോകുന്ന കാഴ്ച കണ്ടു ജനാധിപത്യകേരളം കോരിത്തരിച്ചു….

ഒരേ സമയം തന്നെ മുതലാളിത്ത ചൂഷണത്തിനും തൊഴിലാളി വര്‍ഗവഞ്ചനക്കും എതിരെ ചെയ്ത ഇരുതല മൂര്‍ച്ചയുള്ള വാള്‍ ആയിരുന്നു ഈ സമരം. മുതലാളിമാര്‍ക്ക് ഒപ്പമിരുന്നു ഭക്ഷിച്ചു എല്ലിന്‍ കഷണങ്ങള്‍ അണികള്‍ക്ക് എറിഞ്ഞു കൊടുത്തു കൊണ്ടിരിക്കുന്ന ആട്ടിന്‍ തോലണിഞ്ഞ ചെന്നായകള്‍ക്കുള്ള മുന്നറിയിപ്പാണ് മൂന്നാറില്‍ നടന്നത്… 

മൂന്നാറിലെ ഈ പ്രതിഷേധം സഘടിപ്പിച്ചതിനു പുറകില്‍ ആരെങ്കിലും ഉണ്ടായിരിക്കാം.പക്ഷെ അവര്‍ പണമോ പദവിയോ പ്രശസ്തിയോ ആഗ്രഹിക്കാത്തവരാണ് എന്ന കാര്യം വ്യക്തമാണ്. മൂന്നാംകിട രാഷ്ട്രീയക്കാരേക്കാള്‍ എത്രയോ മഹത്വമുള്ളവര്‍.munnar-protest-
നാം ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുതകൂടിയുണ്ട് ഈ മൂന്നാര്‍ വിപ്ലവത്തില്‍.9 ദിവസം നീണ്ടു നിന്ന ഈ വിപ്ലവസമരത്തില്‍ ഒരു സര്‍ക്കാര്‍ വാഹനങ്ങളും തകര്‍ക്കപെട്ടില്ല.ഒരു സര്‍ക്കാര്‍ ഓഫീസുകളും ആക്രമിക്കപെട്ടില്ല.

തികച്ചും ന്യായമായ കൂലിക്കും ബോണസ്സിനും ജീവിതസാഹചര്യങ്ങള്‍ക്കും വേണ്ടിയും,നേതാക്കന്മാരുടെ വഞ്ചനക്ക് എതിരായും നടന്ന ഈ വിപ്ലവസമരം എല്ലാവര്‍ക്കും  എല്ലാ അര്‍ത്ഥത്തിലും മാതൃകാപരമാണ്.അസമത്വങ്ങള്‍ക്കും അനീതികള്‍ക്കും ചൂഷണങ്ങള്‍ക്കും എതിരെ കേരളത്തില്‍ വരുംകാലങ്ങളില്‍ നടക്കാന്‍ പോകുന്ന എല്ലാ സമരങ്ങളും മൂന്നാര്‍ സമരത്തില്‍നിന്നു പഠിക്കണം. മൂന്നാര്‍ സമരം എല്ലാ ജനാധിപത്യ സമരങ്ങളുടെയും മാതാവാകണം.

അവസാന ദിവസങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തൊഴിലാളികളോടു കാണിച്ച അനുഭാവം ആത്മാര്‍ഥതയുള്ളതായിരുന്നു എങ്കില്‍ ഈ പാവങ്ങളെ ചൂഷണം ചെയ്ത ട്രേഡു യുണിയന്‍ നേതാക്കളെ അവരവരുടെ പാര്‍ട്ടി തന്നെ മാതൃകാപരമായി ശിക്ഷിക്കണം .seby s

അത് സംഭവിക്കുമോ എന്ന് നമുക്ക് കാത്തിരുന്നു കാണാം .

സെബി സെബാസ്റ്റ്യന്‍  Celbridge 

Scroll To Top