Thursday December 08, 2016
Latest Updates

മയക്കു മരുന്ന് വിതരണം,ഗര്‍ഭഛിദ്രം:ലേബര്‍ പാര്‍ട്ടി തോറ്റതോടെ തീരുമാനങ്ങളില്‍ അനിശ്ചിതാവസ്ഥ

മയക്കു മരുന്ന് വിതരണം,ഗര്‍ഭഛിദ്രം:ലേബര്‍ പാര്‍ട്ടി തോറ്റതോടെ തീരുമാനങ്ങളില്‍ അനിശ്ചിതാവസ്ഥ

ഡബ്ലിന്‍:ലേബര്‍ പാര്‍ട്ടിയുടെ സ്വപ്നപദ്ധതികളായിരുന്ന നിയന്ത്രിത മയക്കു മരുന്ന് വിതരണം,ഗര്‍ഭഛിദ്ര അനുമതി പോലെയുള്ള നിയമങ്ങള്‍ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ തോറ്റതോടെ വെള്ളത്തിലായി.ജനകീയമെന്ന് കരുതി കൊണ്ടുവന്ന പുരോഗമനക്കാരെ ജനം ഓടിച്ചിട്ട് തോല്‍പ്പിച്ച് കളയുകയായിരുന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കത്തോലിക്കാ സഭയുടെ പരസ്യമായ എതിര്‍പ്പ് നേരിട്ട ഏക രാഷ്ട്രീയ പാര്‍ട്ടി ലേബര്‍ ആയിരുന്നു.സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്കാനുള്ള പദ്ധതി അവതരിപ്പിച്ച ലേബര്‍ അത് ഫിനഗേലിലെ ചില മന്ത്രിമാരുടെ പിന്തുണയോടെ നടപ്പാക്കിയെങ്കിലും മറ്റു ‘സാമൂഹ്യപരിഷ്‌കാര’പദ്ധതികള്‍ നടപ്പാക്കാന്‍ അവര്‍ക്ക് സമയം കിട്ടിയില്ല.

വിദ്യാഭ്യാസ രംഗത്ത് സ്‌കൂളുകള്‍ സഭയുടെ സ്‌കൂളുകള്‍ പിടിച്ചെടുക്കാന്‍ നേതൃത്വം നല്കിയ ജാന്‍ ഓ സുള്ളിവന്‍ ലീംറിക്കില്‍ നിന്നും കഷ്ട്ടിച്ചു രക്ഷപ്പെടുകയായിരുന്നു. അലന്‍ കെല്ലി,ബ്രണ്ടന്‍ ഹോവ്‌ലിന്‍ എന്നിവര്‍ ഒഴികെയുള്ള ലേബര്‍ മന്ത്രിമാരൊന്നും ജനപ്രീയരല്ലെന്ന് തെളിയിക്കാന്‍ തെളിയിക്കാന്‍ പക്ഷെ സഭയ്ക്ക് കഴിഞ്ഞില്ല.

ഡബ്ലിനില്‍ സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ മയക്കുമരുന്ന് ഇഞ്ചക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നതും ചെറിയ അളവില്‍ കഞ്ചാവ് പോലുള്ള മയക്കുമരുന്നുകള്‍ കൈവശം വയ്ക്കുന്നത് കുറ്റകരമല്ലാതാക്കാനുമുള്ള സര്‍ക്കാര്‍ നീക്കം നിര്‍ത്തിവച്ചേക്കുമെന്ന് കാലാവധി തീരാനിരിക്കുന്ന ഡ്രഗ്‌സ് മിനിസ്റ്റര്‍ ഓദന്‍ ഒ റയോര്‍ഡനും വെളിപ്പെടുത്തി..

കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ഡബ്ലിനില്ഡ ഇത്തരം ഇഞ്ചക്ഷന്‍ സെന്ററുകള്‍ തുടങ്ങാന്‍ ആലോചിക്കുന്നതായി റയോര്‍ഡന്‍ വെളിപ്പെടുത്തിയത്. സര്‍ക്കാരിന്റെയും വിദഗ്ദ്ധരുടെയും മേല്‍നോട്ടത്തില്‍ ഇവിടെയെത്തുന്നവര്‍ക്ക് മയക്കുമരുന്ന് കുത്തിവയ്ക്കാന്‍ അനുവാദം നല്‍കുന്ന തരത്തിലായിരുന്നു പദ്ധത്. ഒരു വര്‍ഷത്തിനുള്ളില്‍ ആദ്യ സെന്റര്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത്തരത്തില്‍ സെന്ററുകള്‍ തുടങ്ങുന്നതും മയക്കുമരുന്ന് കൈവശം വയ്ക്കുന്നതും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഇവര്‍ അവകാശപ്പെട്ടിരുന്നത്.എന്നാല്‍ തുടര്‍ന്ന് ഡെയിലില്‍ സീറ്റ് നഷ്ടമായ റയോര്‍ഡന് ഇക്കാര്യത്തില്‍ തീരുമാനെമെടുക്കാനുള്ള അധികാരം നഷ്ടമാകുകയായിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതി വരുത്താനുള്ള തീരുമാനം മന്ത്രിസഭ കഴിഞ്ഞ വര്‍ഷം എടുത്തിരുന്നെങ്കിലും, ഇത് നിയമമാക്കി മാറ്റുന്നതിനായി ഇതുവരെ ഡെയിലിലോ സീനഡിലോ സമര്‍പ്പിച്ചിട്ടില്ല. അതേസമയം ഫിന്‍ ഗേല്‍ പോലുള്ള പാര്‍ട്ടികള്‍ മയക്കുമരുന്ന് കൈവശം വയ്ക്കുന്നത് കുറ്റകരമല്ലാതാക്കാനുള്ള നീക്കത്തിന് എതിരാണ്.
ഗര്‍ഭഛിദ്ര അനുമതി വ്യാപകമായി നല്കുന്നതോടെ അതിനായി ലണ്ടനില്‍ പോകേണ്ടി വരുന്നവരുടെ ‘ക്ലേശങ്ങള്‍’ ഒഴിവാക്കാനും ലേബര്‍ പ്രകടനപത്രികയില്‍ ലക്ഷ്യമിട്ടിരുന്നു.

Scroll To Top