Sunday December 04, 2016
Latest Updates

ബ്രിട്ടിഷ് എം പി യുടെ മരണം ബ്രെക്‌സിറ്റ് വോട്ടെടുപ്പിന്റെ ഗതി മാറ്റും,ബ്രിട്ടണ്‍ യൂറോപ്പ്യന്‍ യൂണിയനില്‍ തുടരണം എന്ന ആശയത്തിന് പിന്തുണയേറുന്നതായി പ്രാഥമിക നിഗമനം

ബ്രിട്ടിഷ് എം പി യുടെ മരണം ബ്രെക്‌സിറ്റ് വോട്ടെടുപ്പിന്റെ ഗതി മാറ്റും,ബ്രിട്ടണ്‍ യൂറോപ്പ്യന്‍ യൂണിയനില്‍ തുടരണം എന്ന ആശയത്തിന് പിന്തുണയേറുന്നതായി പ്രാഥമിക നിഗമനം

ലണ്ടന്‍: ബ്രീട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണം എന്ന് വാദിച്ചിരുന്ന പ്രമുഖ ലേബര്‍ എം പി ജോ കൊക്‌സിന്റെ മരണം ബ്രെക്‌സിറ്റ് പോരാട്ടത്തിന്റെ ഗതി മാറ്റുന്നതായി സൂചനകള്‍.അതി ദാരുണമാം വിധം ഇന്നലെ വെസ്റ്റ് യോക് ഷെയറില്‍ കൊല്ലപ്പെട്ട എം പി യുടെ ഘാതകന്‍ ഒരു വംശീയ വാദിയാണ് എന്ന വെളിപ്പെടുത്തലുകളോടെ ജോ കൊക്‌സിനെ ബ്രിട്ടന്റെ സാര്‍വദേശീയ സ്വത്വത്തിന് വേണ്ടി നിലകൊണ്ട വേണ്ടിയുള്ള മഹത് വ്യക്തിയായി ജനങ്ങള്‍ വിലയിരുത്തുന്നതായും അവരുടെ ആശയങ്ങളെ കൂടുതല്‍ പേര്‍ പിന്തുണയ്ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേ സമയം പരമ്പരാഗത ബ്രിട്ടീഷ് സംസ്‌ക്കാരം പിന്തുടരണമെന്ന് വാദിക്കുന്ന തീവ്ര വലതുപക്ഷക്കാരനാണ് ണ് ജോയെ വെടിവെച്ചു വീഴ്ത്തിയത് എന്നതിനാല്‍ ബ്രെക്‌സിറ്റിന് വോട്ടു ചെയ്യാന്‍ ഇറങ്ങാന്‍ ഉദ്ധേശിക്കാത്തവര്‍ പോലും ബ്രിട്ടന്റെ സ്വതന്ത്രനിലപാടിനെ പിന്തുണയ്ക്കുമെന്നും പറയപ്പെടുന്നു.

അനുകൂലമായാലും പ്രതികൂലമായാലും ബ്രെക്‌സിറ്റ് വോട്ടിംഗിന്റെ വിജയ സാധ്യതകളെ ജോ കോക്‌സിന്റെ കൊലപാതകം മാറ്റും എന്ന് ഉറപ്പാണ്.ബ്രിട്ടന്‍ യൂറോപ്പ്യന്‍ യൂണിയന്‍ വിടണം എന്ന നിലവിലുണ്ടായിരുന്ന ഭൂരിപക്ഷ അഭിപ്രായത്തിന് തന്നെ മങ്ങലേല്പ്പിക്കുകയാണ് ജോയുടെ കൊലപാതകം എന്നാണു രാഷ്ട്രീയ വിദഗ്ദരുടെ പ്രാഥമിക നിഗമനം.

ലേബര്‍ പാര്‍ട്ടിയുടെ എം.പി ജോ കോക്‌സ് ഇന്നലെയാണ് വെടിയേറ്റു മരിച്ചത്.

ലണ്ടനില്‍ നിന്നു 340 കി.മി അകലെയുള്ള വെസ്റ്റ് യോര്‍ക്ക് ബാറ്റലി മേഖലയിലെ എം.പിയാണ് ജോ. കത്തി കൊണ്ട് കുത്തും വെടിയുമേറ്റ എം.പി ഗുരുതര നിലയിലാണ് ആശുപത്രിയിലെത്തിയത്.പക്ഷെ രക്ഷിക്കാനായില്ല.
52കാരനായ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. ജൂണ്‍ 23ന് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന ഹിത പരിശോധന നടക്കാനിരിക്കെയാണ് സംഭവം.41കാരിയായ ജോ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് ശക്തമായി വാദിച്ചിരുന്നയാളാണ് ജോ.

Scroll To Top