Thursday September 21, 2017
Latest Updates

സര്‍ക്കാര്‍ രൂപീകരണത്തിനു ശേഷം പാര്‍ട്ടി നേതൃസ്ഥാനം ഒഴിയുമെന്ന് ജോണ്‍ ബര്‍ട്ടണ്‍

സര്‍ക്കാര്‍ രൂപീകരണത്തിനു ശേഷം പാര്‍ട്ടി നേതൃസ്ഥാനം ഒഴിയുമെന്ന് ജോണ്‍ ബര്‍ട്ടണ്‍

ഡബ്ലിന്‍: രാജ്യത്ത് സര്‍ക്കാര്‍ രൂപീകരണം നടന്നാലുടന്‍ താന്‍ ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനം ഒഴിയുമെന്ന് കാവല്‍ ഉപപ്രധാനമന്ത്രി ജൊവാന്‍ ബര്‍ട്ടണ്‍. ഇലക്ഷനില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടി നേരിട്ടതിന് ബര്‍ട്ടണെ പാര്‍ട്ടി പ്രവര്‍ത്തകരുടെ കടുത്ത വിമര്‍ശനമാണ് ലേബര്‍ നേതാവിനെതിരെയുണ്ടായത്..

ലേബര്‍ പാര്‍ട്ടിയുടെ ഭരണഘടന പ്രകാരം ഇലക്ഷന് ശേഷം പാര്‍ട്ടി പ്രതിപക്ഷമാകുകയാണെങ്കില്‍ ആറു മാസത്തിനകം നേതാവിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടത്തണം. അങ്ങനെയെങ്കില്‍ വരുന്ന ഓഗസ്റ്റില്‍ ആയിരിക്കും പാര്‍ട്ടിക്കുള്ളിലെ വോട്ടെടുപ്പ്. എന്നാല്‍ ഒരിക്കല്‍ കൂടി തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ നേതൃമാറ്റവും നീണ്ടു പോകാനാണ് സാധ്യത

33 ടി.ഡിമാരുണ്ടായിരുന്ന ലേബര്‍ പാര്‍ട്ടിക്ക് ഇലക്ഷനില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരികയും, ടി.ഡിമാരുടെ എണ്ണം ഏഴ് ആയി ചുരുങ്ങുകയും ചെയ്തിരുന്നു.

Scroll To Top